- Trending Now:
സംസ്ഥാനത്തെ ക്ഷീരമേഖലയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വെണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘം ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലൂടെ കർഷകരുടെ വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നു. ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളിൽ നിന്നും കർഷകരെ സഹായിക്കുന്നതിനായി സർക്കാർ വിവിധതരത്തിലുള്ള ഇടപെടലുകളാണ് നടത്തിവരുന്നത്. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ കാലോചിതമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വെണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ എ എം സി യു ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മൃഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവ ഭേദമാക്കുന്നതിന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സഹായകരമാകുമെന്നും ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കോട്ടയിൽ രാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, വെണ്ടാർ ക്ഷീര സംഗമം പ്രസിഡന്റ് ബി ഹരികുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എ എക്സ് ഇ എസ് സുരേഷ് കുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി എസ് നിഷ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് രഞ്ജിത്ത് കുമാർ, എ അജി, ക്ഷീരവികസന ഓഫീസർ അശ്വതി എസ് നായർ, വാർഡ് അംഗങ്ങളായ ജയകുമാർ, ജി രഘു, വെണ്ടർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി അജു ബി നായർ, രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.