- Trending Now:
ചോളം കൃഷി വ്യാപകമാക്കി കാലിത്തീറ്റ ഉത്പാദിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുകയാണെന്നും മന്ത്രി
സംസ്ഥാനത്ത് എത്തുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ലോക ക്ഷീര ദിനാചരണം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കാലിത്തീറ്റയുടെ വില വര്‍ദ്ധനവ് ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളി ആകുന്നുണ്ട് സംസ്ഥാനത്ത് ചോളം കൃഷി വ്യാപകമാക്കി കാലിത്തീറ്റ ഉത്പാദിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ എല്ലാ തരത്തിലുള്ള സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് കുമാര്‍, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബി പി ഉണ്ണികൃഷ്ണന്‍, കെ സി സി എം എം എഫ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ പാട്ടില്‍ സുയോഗ് സുഭാഷ് രാവു, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ സിന്ധു, കെ എല്‍ ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ആ രാജീവ്, കേരള ഫീഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ബി ശ്രീകുമാര്‍, ടീ ആര്‍ സി എം പി യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരഗന്‍, ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ്ശ്രീ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ഗ്രാമപഞ്ചായത്ത് അംഗം അഷ്ട ബാലന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷം പാലിലൂടെ എന്ന പ്രമേയത്തെ ആസ്പദമാക്കി ആണ് ഈ വര്‍ഷത്തെ ക്ഷീര ദിനം ആചരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.