- Trending Now:
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 31 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ടീച്ചേർസ് (ഫിസിക്സ്, ഇംഗ്ലീഷ്), പി ആർ ഒ, ഹോസ്റ്റൽ വാർഡൻ, സോഷ്യൽ/ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, കൺടെന്റ് റൈറ്റർ, റിസർച്ച് ആന്റ് ഡവലപ്മെന്റ് ട്രെയിനി, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, ടെക്നിഷ്യൻ, ടീം ലീഡർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, എം കോം/ ബി കോം, ഐ ടി ഐ/ ഡിപ്ലോമ (സോഷ്യൽ/ഡിജിറ്റൽ മീഡിയ, ഓട്ടോമൊബൈൽ, ഗ്രാഫിക് ഡിസൈനിങ്), ബി എസ് സി/എം എസ് സി കെമിസ്ട്രി.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെപകർപ്പും, 250 രൂപയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.