Sections

മിനി ജോബ് ഫെയർ: വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Wednesday, Jun 12, 2024
Reported By Admin
Mini Job Fair

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

ടീച്ചേർസ് (ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ, മാത്സ്, കമ്പ്യൂട്ടർ), റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ(ജാർഖണ്ഡ്), യൂണിറ്റ് മാനേജർ, കോ-ഓർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത: പ്ലസ്ടു, ഡിഗ്രി, ബി എസ് സി/ ബിഎ/ ബി സി എ/ ബി എഡ്, ഡിജിറ്റൽ മാർക്കറ്റിങ്.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.