- Trending Now:
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 25ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. എച്ച് ആർ മാനേജർ, സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, ഇന്റീരിയർ ഡിസൈനർ, ടെലി കോളർ, സെയിൽസ് പേഴ്സൺ (ഓഫീസ്), മാർക്കറ്റിങ് എക്സിക്യൂട്ടിവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത: എം ബി എ, ഡിഗ്രി, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, ടുഡി/ത്രീഡി ഓട്ടോകാഡ്, ലൂമിയോൻ. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാക്കാം. ഫോൺ: 0497 2707610, 6282942066.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.