- Trending Now:
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ഒ എം ആർ വാല്യൂവേറ്റർ, സ്റ്റുഡന്റ് മെന്റർ, ഡി എം എൽ ടി ഫാക്കൽറ്റി, ഹോസ്റ്റൽ വാർഡൻ, ബിസിനസ് അസ്സോസിയേറ്റ് (വർക്ക് ഫ്രം ഹോം), ഡിജിറ്റൽ മാർക്കറ്റിങ്, കസ്റ്റമർ റിലേഷൻ മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ബി-ടു-ബി മാർക്കറ്റിങ്, സർവീസ് അഡൈ്വസർ, കാർ ഡ്രൈവർ, വാറന്റി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് (ഔട്ട്സൈഡ് കേരളം), സെയിൽസ് കൺസൽട്ടന്റ്, (ഇൻഡോർ/ഔട്ട്ഡോർ), അസിസ്റ്റന്റ് സെയിൽസ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, പി ജി/എം ബി എ, പോളി (മെക്കാനിക്കൽ). താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോൺ. 0497 2707610, 6282942066
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.