Sections

മിനി ജോബ് ഫെയര്‍

Wednesday, Oct 26, 2022
Reported By MANU KILIMANOOR

സ്വകാര്യമേഖലയിലെ നിരവധി കമ്പനികളികളിലായി 500ലധികം ഒഴിവുകള്‍

മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാര്‍ ഡാം കിക്മ എം.ബി. എ. കോളേജും സംയുക്തമായി ഒക്ടോബര്‍ 29 ശനിയാഴ്ച 9 മണി മുതല്‍ മിനി ജോബ് ഫെയര്‍ നെയ്യാര്‍ ഡാമിലെ കിക്മ ക്യാമ്പസില്‍ വച്ച് സംഘടിപ്പിക്കുന്നു.പ്രസ്തുത ജോബ് ഫെയറില്‍ സ്വകാര്യമേഖല യിലെ നിരവധി കമ്പനികളികളിലായി 500ലധികം ഒഴിവുകളുണ്ട്.പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, മുരളിയാ ഡയറി,നെയ്യാര്‍ മെഡിസിറ്റി ഹോസ്പിറ്റല്‍, കല്ലിങ്കല്‍ മോട്ടോര്‍സ് ,ദീദി മോട്ടേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും.

കോമേഴ്‌സ്, മാനേജ്‌മെന്റ് ഓട്ടോമൊബൈല്‍, നഴ്‌സിംഗ്, ഐ.ടി. എന്നീ മേഖലകളില്‍ നിന്നാണ് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് ,പ്ലസ് ടു ഐടിഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഈ തൊഴില്‍മേള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ശ്രീ പി കെ മോഹനദാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിന് പാറശ്ശാല എംഎല്‍എ ശ്രീ സി കെ ഹരീന്ദ്രന്‍ ആണ്  ഉദ്ഘാടകന്‍.  സംസ്ഥാന സഹകരണ യൂണിയന്‍, അഡിഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി ശ്രീ. ഗ്ലാഡി ജോണ്‍ പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും

മിനി ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSdyQlpFIVnSgbvh95eIKUpSnSDwlHAFjJOOKRnhbChvhW_XMA/viewform


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.