- Trending Now:
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം , ഇടുക്കി, എറണാകുളം , തൃശ്ശൂർ ജില്ലകളിലെ അംഗസംഘങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ പാലളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതം 1000 രൂപ വില വരുന്ന 10 ലിറ്ററിൻറെ പാൽ പാത്രം മേഖല യൂണിയൻ സമ്മാനമായി നൽകുമെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.
പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡെയറി ഡെവലപ്പ്മെൻറ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്ന യൂണിയനായി തെരഞ്ഞടുത്തിരുന്നു. ഇതിൻറെ ഭാഗമായി ലഭിച്ച എട്ട് കോടി രൂപ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 20,000 പാൽ പാത്രം വീതം കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.