- Trending Now:
മിൽമ@സ്കൂൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (ആഗസ്റ്റ് നാല്) വൈകീട്ട് മൂന്ന് മണിക്ക് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. മതിലകം സെന്റ് ജോസഫ്സ് എച്ച് എസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനാകും.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ഇആർസിഎംപിയു ചെയർമാൻ എം ടി ജയൻ, സ്കൂൾ മാനേജർ ഫാദർ ജോസഫ് മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളാകും.
സംരംഭകർ നൂതന ആശയങ്ങൾക്ക് വായ്പ്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി... Read More
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയൻ സ്കൂൾ - കോളേജ് ക്യാമ്പസുകളിലേക്കായി വിഭാവനം ചെയ്തതും സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതുമായ പദ്ധതിയാണ് മിൽമ @ സ്കൂൾ. പദ്ധതി വഴി മിൽമയുടെ പാലും പാലുൽപന്നങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.