Sections

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ

Wednesday, Sep 18, 2024
Reported By Admin
Milma dairy products being sold during the Onam festival, including milk, curd, ghee, and payasam mi

കൊച്ചി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ തിരുവോണം വരെ മിൽമ എറണാകുളം മേഖല യൂണിയൻറെ കീഴിലുള്ള എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലായി 56 ലക്ഷം ലിറ്റർ പാലും,3.53 ലക്ഷം കിലോഗ്രാം തൈരും വിൽപ്പന നടത്തിയതായി മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് തൈര് വിൽപ്പനയിലും, ഐസ്ക്രീം, പേഡ, പനീർ, വിവിധയിനം പായസക്കൂട്ടുകൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

200 ടൺ നെയ്യ് ഓണമാസത്തിൽ വില്പ്പന നടത്തിയ മേഖലാ യൂണിയൻ മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർദ്ധനവാണ് കൈവരിച്ചത്. ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റർ പാലും, 88,266 കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയി 3.06 ശതമാനവും, തൈരിൽ 7.40 ശതമാനവും വർദ്ധനവുണ്ടായി. ഇതിനു പുറമെ സിവിൽ സപ്ലൈസ് കോർപറേഷൻ വിതരണത്തിനായി ആവശ്യപ്പെട്ട 1,62,000 ബോട്ടിൽ നെയ്യും, 1,62,000 പാക്കറ്റ് പായസം മിക്സും സമയബന്ധിതമായി വിതരണം ചെയ്തു.

ക്ഷീരകർഷകരുടെ സഹകരണ പ്രസ്ഥാനമായ മിൽമയോടുള്ള കർഷകരുടെയും, ഏജൻറുമാർ, കാറ്ററിംഗ് അടക്കമുള്ള വിവിധ സ്ഥാപനങ്ങൾ, കമ്പനിയുടെ സംഭരണം, സംസ്കരണം തുടങ്ങി വിതരണം വരെയുള്ള വിവിധ മേഖലകളിൽ പ്രയത്നിച്ച ജീവനക്കാരുടെയും സർവ്വോപരി മാന്യ ഉപഭോക്താക്കളുടെയും അകമഴിഞ്ഞ സഹകരണമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ മിൽമ എറണാകുളം മേഖലാ യൂണിയനെ പ്രാപ്തമാക്കിയതെന്ന് എം.ടി.ജയൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.