- Trending Now:
പാലും തൈരും നെയ്യും വെണ്ണയും മാത്രമല്ല മില്‍മ ഇനി ചാണകവും നല്‍കും. അടുക്കള തോട്ടം മുതല്‍ വലിയ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന രീതിയില്‍ ചാണകപ്പൊടി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതു മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്). ചെറുകിട ക്ഷീരകര്‍ഷകര്‍ മുതല്‍ വലിയ ഡെയറി ഫാമുകള്‍ വരെയുള്ളവരില്‍ നിന്നാണ് ചാണകം ശേഖരിക്കുന്നത്. പലപ്പോഴും പൊതുവിപണിയില്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്ന വില ചാണകത്തിനു ലഭിക്കാറില്ല. വീട്ടു കൃഷി, നഴ്‌സറി, പൂന്തോട്ടങ്ങള്‍ എന്നിവയ്ക്കു ഗുണമേന്മയുള്ള ചാണകം വിപണിയില്‍ കിട്ടാനുമില്ലാത്ത അവസരത്തിലാണ് മില്‍മ പുതിയ ഉദ്യമമായിട്ട് വരുന്നത്.
ഈ സാഹചര്യത്തിലാണു ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചു ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്. 1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വന്‍കിട കര്‍ഷകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ എത്തിക്കാനും മില്‍മ തയ്യാര്‍. കൃഷിവകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനു വേണ്ടി വലിയ അളവില്‍ ചാണകം എംആര്‍ഡിഎഫ് നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.