Sections

മിൽമ മലപ്പുറം ഡെയറി, പാൽപ്പൊടി നിർമാണഫാക്ടറി ഉദ്ഘാടനം ഇന്ന്

Tuesday, Dec 24, 2024
Reported By Admin
Milma Malappuram Dairy and Milk Powder Factory Inaugurated by Kerala CM

മിൽമ മലപ്പുറം ഡെയറി, പാൽപ്പൊടി നിർമാണഫാക്ടറി ഉദ്ഘാടനം ഇന്ന് (24.12.2024ന്) മുഖ്യമന്ത്രി നിർവഹിക്കും. 10 മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള പാൽപ്പൊടി നിർമാണ ഫാക്ടറിയിൽ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടി ഉൽപ്പാദിപ്പിക്കും. 131.3 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ മിൽമ മലപ്പുറം ഡെയറിയുടെയും പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഇന്ന് (ഡിസംബർ 24ന്) വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂർക്കനാട്ടെ മിൽമ ഡെയറി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മിൽമ ഡെയറി വൈറ്റ്നർ വിപണനോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.