- Trending Now:
കോഴിക്കോട്: കാഷ്യൂവീറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നീ പുതിയ ഉത്പന്നങ്ങൾ മിൽമ പുറത്തിറക്കി.
കേരളത്തിൻറെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മിൽ മ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽ മ ടെൻഡർ കോക്കനട്ട് വാട്ടർ. യാത്രകളിലുൾപ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയിൽ എത്തിക്കുന്നത്.
മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്കൊപ്പം നൂതന ഗവേഷണത്തിൻറെ സഹായത്തോടെ തയ്യാറാക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് മി ൽ മ മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം കൂടുതൽ ഉൽ പ്പന്നങ്ങൾ വിപണിയിൽ ഇറക്കാനും മിൽ മ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ മനുഷ്യ കരസ്പർശമേ ക്കാതെ തയ്യാറാക്കുന്ന ടെൻഡർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ ഇളനീരിൻറെ പോഷകമൂല്യങ്ങൾ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെൻഡർ കോക്കനട്ട് വാട്ടർ കുപ്പിക്ക് 40 രൂപയാണ് വില.
കേരളത്തിൻറെ ഏറ്റവും മികച്ച കാർഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയിൽ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽ മ കാഷ്യുവീറ്റ പൗഡർ. പാലി ചേർത്ത് ഉപയോഗിക്കാവുന്ന മികച്ച ഒരു ഹെ ത്ത് ഡ്രിങ്ക് ആണ് മിൽമ കാഷ്യുവീറ്റ.
അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവിൽ ആറ് മാസം വരെ പ്രിസർവേറ്റീവുകൾ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യുവീറ്റ ചോക്കലേറ്റിൻറെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.
കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻറെ സഹകരണത്തോടെയാണ് മിൽമ കാഷ്യുവീറ്റ പൗഡർ ഇറക്കുന്നത്. മൈസുരുവിലെ സെൻട്രൽ ഫുഡ് ടെക്നോളൊജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തത്.
തിരുവനന്തപുരത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.