Sections

പുതിയ പാലുല്‍പന്നങ്ങള്‍ പുറത്തിറക്കി മില്‍മ

Saturday, Oct 29, 2022
Reported By admin
milma

ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുതകുന്ന നാലു മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങളാണ് മില്‍മ ഇറക്കിയത്

 

പുതിയ നാലു പാലുല്‍പന്നങ്ങള്‍ പുറത്തിറക്കി മില്‍മ പുതിയ ഉല്‍പ്പന്നങ്ങളുമായി മില്‍മ. മില്‍മയുടെ പുതിയ നാലു പാലുല്‍പന്നങ്ങള്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിപണിയിലിറക്കി. പാല്‍ ഉല്‍പാദനക്ഷമതയില്‍ കേരളത്തെ ഒന്നാമതെത്തിക്കാനുളള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.

നിലവില്‍ കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തെ സ്വയംപര്യാപ്തമാക്കി ഏറെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മില്‍മ പുതുതായി ഇറക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി മില്‍മ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. ഉപഭോക്താവിന്റെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുതകുന്ന നാലു മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങളാണ് മില്‍മ ഇറക്കിയത്.

പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗര്‍ട്ട്, 100 ഗ്രാം = 50 രൂപ (രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം )
ഫ്രൂട്ട് ഫണ്‍ ഡേ (125 ml)= 40 രൂപ
മില്‍ക്ക് സിപ്പ് അപ്പ് = 25 രൂപ
മിനികോണ്‍ (60 ml)= 20 രൂപ

എന്നിവയാണ് പുതുതായി വിപണിയിലിറക്കിയത്. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മില്‍മ തിരുവനന്തപുരം യൂണിയന്‍ എംഡി ഡി.എസ്.കോണ്ട, തിരുവനന്തപുരം ഡെയറി മാനേജര്‍ ആര്‍എസ്.ജെസി, എന്‍.ഭാസുരാംഗന്‍, വി.എസ്.പത്മകുമാര്‍, കെ.ആര്‍.മോഹനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.