- Trending Now:
കൊച്ചി: സ്വതന്ത്ര്യദിനം, ഓണം തുടങ്ങിയവ പ്രമാണിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിൽപ്പരം വരുന്ന ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും പത്ത് രൂപ അധിക പ്രോത്സാഹന വിലയായി നൽകുമെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.
ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രോത്സാഹന വില നൽകുന്നത്. ഇതിൽ നിന്നും സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് ലിറ്റിറിന് അഞ്ച് രൂപ വീതം ലഭിക്കും. നാല് രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സംഘത്തിൻറെ ദൈനംദിന ചിലവുകൾക്ക് ഉപയോഗിക്കാനാണ് മിൽമ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒരു രൂപ മേഖലാ യൂണിയൻറെ ഓഹരിയായി അംഗസംഘങ്ങൾക്ക് വകയിരുത്തും.
ഈയിനത്തിൽ 50 ദിവസം കൊണ്ട് 12 കോടിരൂപ മേഖലായൂണിയൻറെ പരിധിയിൽ വരുന്ന മധ്യകേരളത്തിൽ വിതരണം ചെയ്യും. സംഘങ്ങൾക്കും കർഷകർക്കുമായി സംഭരണമേഖലയിൽ 14 കോടി രൂപയുടെ പി ആൻഡ് ഐ പദ്ധതികൾ ഈ സാമ്പത്തികവർഷത്തിൽ നടപ്പിലാക്കുമെന്നും ചെയർമാൻ പറഞ്ഞു.
ക്ഷീരമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിനായി ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡൻറുമാർ എന്നിവരുടെ ജില്ലാതലയോഗങ്ങൾ വിളിച്ച് ചേർക്കും. ഈ സാമ്പത്തികവർഷത്തെ മേഖലായൂണിയൻറെ വാർഷിക പൊതുയോഗം സെപ്റ്റംബർ 28-ാം തീയതി പെരുമ്പാവൂർ ടൗൺ ഹാളിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.