Sections

മിൽമ എറണാകുളം മേഖലാ യൂണിയൻ 30 കോടിരൂപ കർഷകർക്കും സംഘങ്ങൾക്കും പ്രോത്സാഹന വിലയായി വിതരണം ചെയ്യും

Friday, Sep 27, 2024
Reported By Admin
Milma Ernakulam Region distributes ₹30 crore to farmers and dairy societies

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ 2024 ഒക്ടോബർ ഒന്ന് മുതൽ ജനുവരി 31 വരെയുള്ള നാല് മാസങ്ങളിലായി മധ്യകേരളത്തിലെ എറണാകുളം , തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന സംഘങ്ങൾക്കും കർഷകർക്കുമായി 30 കോടിരൂപ വിതരണം ചെയ്യുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.

പ്രാഥമിക ക്ഷീരസംഘങ്ങൾ മേഖലായൂണിയന് നൽകുന്ന ഒരു ലിറ്റർ പാലിന് 10 രൂപ എന്ന് കണക്കാക്കി പ്രോത്സാഹന അധികവിലയായാണ് തുക വിതരണം ചെയ്യുന്നത്. ഇതിൽ അഞ്ച് രൂപ കർഷകനും, നാല് രൂപ സംഘത്തിനും, ഒരു രൂപ മേഖലാ യൂണിയനിൽ സംഘത്തിൻറെ ഓഹരിയായും വകയിരുത്തും. ഈ സാമ്പത്തികവർഷം മേഖലാ യൂണിയൻ ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 30 വരെ ഒരു ലിറ്റർ പാലിന് 10 രൂപ പ്രകാരം 12 കോടിരൂപ കർഷകർക്കും സംഘങ്ങൾക്കുമായി ചെയ്യുന്നുണ്ട്. ആ പദ്ധതിയുടെ തുടർച്ചയായാണ് ഇപ്പോൾ നാല് മാസം കൊണ്ട് 30 കോടിരൂപ വിതരണം ചെയ്യാൻ പോകുന്നത്. കർഷകർക്കും സംഘങ്ങൾക്കുമായി പരമാവധി ദിവസങ്ങളിൽ അധിക പാൽവില നൽകി ക്ഷീരമേഖലയിലെ പ്രതിസന്ധിയെ അതിജീവിക്കാനാണ് മേഖലാ യൂണിയൻറെ ശ്രമം. ഇന്ത്യയിലെ ക്ഷീരോൽപ്പാദക യൂണിയനുകളിലെ പ്രവർത്തനം വിലയിരുത്തുമ്പോൾ ഏറ്റവും കൂടിയ പ്രോത്സാഹന അധികവിലയാണ് എറണാകുളം മേഖലാ യൂണിയൻ നൽകുന്നതെന്നും എംടി.ജയൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.