- Trending Now:
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ പ്രവർത്തന മികവിൻറെ ഭാഗമായുള്ള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങൾ, മികച്ച ശീതീകരണ യൂണിറ്റുകൾ, ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങൾ, മാതൃകാ കർഷകർ. ഡീലർമാർ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
എറണാകുളം, ഇടുക്കി , കോട്ടയം , തൃശ്ശൂർ ജില്ലകളിലായി പ്രവർത്തിക്കുന്ന 936 അംഗസംഘങ്ങളാണ് എറണാകുളം യൂണിയനുള്ളത്.
സെപ്തംബർ 28 ശനിയാഴ്ച്ച പെരുമ്പാവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന മിൽമ മേഖലായൂണിയൻറെ 38-ാം മത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ എം.ടി.ജയൻ ജേതാക്കൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിച്ച് ആദരിക്കും.
മേഖലായൂണിയൻറെ നാല് ജില്ലകളിലെ മാതൃക സംഘങ്ങളായി പണ്ടപ്പിള്ളി ആപ്കോസ് (എറണാകുളംജില്ല) , ആനന്ദപുരം ആപ്കോസ് (തൃശൂർജില്ല), കുരിയനാട് ആപ്കോസ് (കോട്ടയംജില്ല), ശാന്തിഗ്രാം ആപ്കോസ് ( ഇടുക്കി ജില്ല) എന്നിവ പുരസ്ക്കാരങ്ങൾ നേടി. ബെസ്റ്റ് ബൾക്ക് മിൽക്ക് കൂളർ യൂണിറ്റുകളായി കൂടാലപ്പാട് ആപ്കോസ് (എറണാകുളംജില്ല), പട്ടിപ്പറമ്പ് ആപ്കോസ്(തൃശൂർജില്ല), ചമ്പക്കര ആപ്കോസ് (കോട്ടയംജില്ല), പട്ടയകുടി ആപ്കോസ് (ഇടുക്കി ജില്ല) എന്നിവയെ തെരഞ്ഞെടുത്തു. മികച്ച ഗുണനിലവാരമുള്ള സംഘങ്ങളിൽ വള്ളുവള്ളി ആപ്കോസ് (എറണാകുളംജില്ല), മായന്നൂർ ആപ്കോസ് (തൃശൂർജില്ല), മാന്തുരുത്തി ആപ്കോസ് (കോട്ടയംജില്ല), പഴയമറ്റം ആപ്കോസ് (ഇടുക്കി ജില്ല) എന്നിവയും പുരസ്ക്കാരത്തിനർഹമായി.
മാതൃക കർഷകർക്കുള്ള ഫാം സെക്ടർ ക്ഷീരമിത്ര അവാർഡ് ഡയസ് ജോസ്, പെരിങ്ങഴ ആപ്കോസ് (എറണാകുളംജില്ല), ജോണി റ്റി ജെ മേലൂർ ആപ്കോസ് (തൃശൂർജില്ല), ബിജുമോൻ തോമസ് കുര്യനാട് ആപ്കോസ് (കോട്ടയംജില്ല), ജിൻസ് കുര്യൻ കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവർക്കാണ് നൽകുന്നത്. ചെറുകിട കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡിന് അനു ജോസഫ് ചന്ദ്രപുര ആപ്കോസ് (എറണാകുളംജില്ല), വി.സി.കൃഷ്ണൻ പട്ടിപറമ്പ് ആപ്കോസ് (തൃശൂർജില്ല), സോണി ചാക്കോ കടപ്പൂർ ആപ്കോസ് (കോട്ടയംജില്ല), മോളിറോയി, പഴയരിക്കണ്ടം ആപ്കോസ് (ഇടുക്കി ജില്ല) എന്നിവരെയുംതെരഞ്ഞെടുത്തു.
മാർക്കറ്റിംഗ് മേഖലയി മികവ്തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള മിൽമ മിത്ര അവാർഡിന് ഗുരുവായൂർ ദേവസ്വം, എയിംസ് എറണാകുളം, വിനായക് കാറ്റേറഴ്സ്, ബി.പി.സി.എ എറണാകുളം എന്നിവർ അർഹരായി.
മിൽമ ഫ്രീഡം പേഡ വിൽപ്പന; തൃശൂർ ജില്ലയിൽ കോണത്തുകുന്ന് ക്ഷീരസംഘം ഒന്നാമത്... Read More
ഡീലർമാർക്കുള്ള അവാർഡുകൾക്ക് എറണാകുളം കെ.സി.ചന്ദ്രശേഖരൻ, തൃശൂർ കെ.രാമചന്ദ്രൻ, കോട്ടയം അബ്ദുൾ റഹിം, ഇടുക്കി നിഷ എന്നിവരെ തെരഞ്ഞെടുത്തു. മിൽ മഷോപ്പി ജനറൽ വിഭാഗം പ്രിജിത്ത് എം.എം, ആപ്കോസ്ഷോപ്പി വിഭാഗം തിരുമറയൂർ ആപ്കോസ് എന്നിവരും അർഹരായി. കൂടാതെ വിവിധസംഘങ്ങൾക്കുള്ള പ്രോത്സാഹന പുരസ്ക്കാരവും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.