Sections

മിൽമ എറണാകുളം മേഖലാ യൂണിയൻ 10 ശതമാനം ലാഭവിഹിതം നൽകുന്നു

Wednesday, Oct 09, 2024
Reported By Admin
Milma Ernakulam region announcing profit distribution to primary societies

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻറെ 2023-24 വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ച ലാഭവിഭജനം പ്രകാരം മേഖലാ യൂണിയനിലെ ഓഹരിയുടെ മൂല്യത്തിൻറെ പത്ത് ശതമാനം ലാഭവിഹിതം അംഗസംഘങ്ങൾക്ക് വിതരണം ചെയ്യുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം മേഖലാ യൂണിയൻറെ അറ്റലാഭം എട്ട് കോടി രൂപയായിരുന്നു. അതിൽ നിന്നും ഒരു കോടി 48 ലക്ഷം രൂപയാണ് ഈ ഇനത്തിൽ എറണാകുളം, തൃശ്ശൂർ, കോട്ടയം , ഇടുക്കി ജില്ലകിളലെ ആയിരത്തോളം പ്രാഥമിക സംഘങ്ങൾക്ക് വിതരണം ചെയ്യുക. ഒക്ടോബർ ഒന്ന് മുതൽ 10 വരെയുള്ള പാൽവില ബില്ലിനോടൊപ്പം ആണ് ലാഭവിഹിതം സംഘങ്ങളിൽ എത്തിക്കുന്നത്.

കഴിഞ്ഞവർഷത്തെ മേഖലാ യൂണിയൻറെ പ്രവർത്തനലാഭത്തിൽ നിന്നും പ്രോത്സാഹന അധികവില, കർഷകക്ഷേമ പദ്ധതികൾ , സംഘത്തിനുള്ള സഹായ പദ്ധതികൾ തുടങ്ങി സംഭരണ മേഖലയിലെ ചിലവുകൾ, സംസ്കരണ വിപണന മേഖലയിലെ വിപുലീകരണ പദ്ധതികൾ ഉൾപ്പെടെയുള്ള ചിലവുകൾക്ക് ശേഷമാണ് എട്ട് കോടി രൂപയുടെ അറ്റാദായം നേടാൻ കഴിഞ്ഞതെന്ന് മേഖലാ എം ടി ജയൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.