Sections

2023-24 കാലയളവിലെ വിറ്റുവരവിൽ മിൽമയ്ക്ക് 5.52 ശതമാനം വർധന

Sunday, Sep 08, 2024
Reported By Admin
MILMA 51st Annual General Body Meeting Highlights

ക്ഷീരകർഷകർക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് കാലിത്തീറ്റ


കൽപ്പറ്റ: പാൽ, പാലുൽപ്പന്ന വിറ്റുവരവിൽ വർധന രേഖപ്പെടുത്തി കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ(മിൽമ). മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവിൽ 5.52 ശതമാനത്തിൻറെ വർധനവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ 4119.25 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നത് 2023-24 4346.67 കോടി രൂപയായിട്ടാണ് വർധിച്ചത്. വയനാട് കൽപ്പറ്റയിലെ മിൽമ ഡെയറിയിൽ നടന്ന മിൽമയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചത്.

ഫെഡറേഷൻറെ 70.18 കോടിയുടെ കാപിറ്റ ബജറ്റും 589.53 കോടി രൂപയുടെ റവന്യൂ ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകാനും തീരുമാനിച്ചു.

സംസ്ഥാനത്ത് പാലു പ്പാദനം കുറയുന്നതിലെ ആശങ്ക യോഗം പങ്കുവച്ചു. പാലൽപ്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും യോഗം സർക്കാരിനോട് അഭ്യർഥിച്ചു. കൂടുത വൈവിധ്യമുള്ള ഉത്പന്നങ്ങൾ പുറത്തിറക്കി ഉപഭോക്താക്കളിൽ എത്തിച്ചും ഉപഭോക്താക്കളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞ് വിപണിയിൽ സജീവമായ ഇടപെട നടത്താനും നൂതന-സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

പാലുൽപ്പാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയും നിരവധി പദ്ധതികളാണ് മൽമ നടപ്പാക്കി വരുന്നതെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു. കാലിത്തീറ്റ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും അധിക പാ വിലയും ആകർഷകമായ ഇൻസെൻറീവുകളും ന കിയും ക്ഷീരകർഷകരെ ഒപ്പം നിർത്തുന്ന നടപടികളാണ് ഫെഡറേഷനും മേഖല യൂണിയനുകളും കൈക്കൊള്ളുന്നത്. വയനാട്ടിൽ ഉൾപ്പെടെ പ്രകൃതിദുരന്ത, കാലാവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിലും നിർണായക ഇടപെടലുകൾ നടത്താനായി. ഉത്പന്നങ്ങളുടെ വിപണി വൈവിധ്യവത്കരണത്തിൻറെ ഭാഗമായി റീ-പൊസിഷനിങ് മിൽമ പദ്ധതി നടപ്പാക്കിയത് വിലയിലും ഗുണനിലവാരത്തിലും ഡിസൈനിലും പാക്കിംഗിലും ഏകീകൃത രൂപം നൽ കി. മിൽമ ചോക്ലേറ്റും മറ്റ് ഇൻസ്റ്റൻറ് ഉത്പന്നങ്ങളും ഉൾപ്പെടെ പുറത്തിറക്കി വിപണിയുടെ മാറുന്ന താത്പര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ നടത്താനും മിൽമയ്ക്ക് സാധിച്ചു. ഓണക്കാലത്ത് ആവശ്യത്തിന് പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ചെയർമാൻ കൂട്ടിച്ചേർത്തു.

10 പ്രമേയങ്ങളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി 12 മാസവും കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കൽ, കന്നുകാലികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം ലഭ്യമാക്കൽ , പശുക്കളെ വാങ്ങുന്നതിനായി പലിശരഹിത വായ്പ അനുവദിക്കൽ , ക്ഷീരകർഷകരുടെയും കന്നുകാലികളുടെയും ഇൻഷുറൻസ്, 40 വയസ്സിൽ താഴെയുള്ള രണ്ട് അംഗങ്ങൾ ക്ഷീരസഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന ഭേദഗതിയിൽ ഇളവ് ലഭ്യമാക്കൽ , സംഘങ്ങളുടെ വസ്തുവിൻറെ ഫെയർവാല്യു, സംസ്ഥാനത്തെ നിലവിലുള്ള പശുക്കളുടെ എണ്ണം, പാൽ ഉൽപ്പാദന കണക്ക് എന്നിവ സംബന്ധിച്ചുള്ള സമഗ്ര സർവേ നടത്തൽ , സ്വകാര്യ വിതരണക്കാരി നിന്ന് കേരളത്തിലെ ക്ഷീരകർഷകർക്കും സർക്കാരിനും പ്രയോജനം ലഭ്യമാക്ക , സംഘങ്ങൾ സ്ഥലം/വസ്തു വാങ്ങിയിട്ടുള്ളതിനും കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതിനും സ്വീകരിച്ചിട്ടുള്ള നടപടികൾക്ക് സാധൂകരണം ലഭ്യമാക്കൽ എന്നീ വിഷയങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. തുടർനടപടികൾക്കായി ഇത് സർക്കാരിന് കൈമാറും.

മൽമ ചെയർമാൻ കെ.എസ് മണി, എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എംഡി ആസിഫ് കെ യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശത്തെ ക്ഷീരകർഷകരെ ഫെഡറേഷൻ അംഗങ്ങൾ സന്ദർശിച്ചു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിങ് ഫീസ് ചൂരൽമല ക്ഷീര സഹകരണ സംഘത്തിന് നൽകാനും തീരുമാനിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.