Sections

മിൽമ എറണാകുളം മേഖലാ യൂണിയൻ കന്നുകാലി ഇൻഷൂറൻസ് പ്രീമിയത്തിന് 1000 രൂപ സബ്സിഡി നൽകും

Wednesday, Nov 20, 2024
Reported By Admin
Milma Ernakulam announces increased cow insurance subsidy for Kerala dairy farmers

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ കർഷകർക്ക് കന്നുകാലികളെ ഇൻഷൂർ ചെയ്യുന്നതിന് 1000 രൂപ പ്രീമിയം സബ്സിഡി നൽകാൻ മേഖലാ യൂണിയൻ തീരുമാനിച്ചു. പദ്ധതിയിൽ ഒരു പശുവിന് 500 രൂപ നിരക്കിൽ നൽകുന്ന പ്രീമിയം സബ്സിഡി 1000 രൂപയായി വർദ്ധിപ്പിക്കുവാനാണ് മേഖലാ യൂണിയൻ ഭരണസമിതി തീരുമാനമെടുത്തതെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.

ഒരു കർഷകന് നാല് പശുവിന് വരെയാണ് പ്രീമിയം സബ്സിഡി നൽകുക. ഈ സബ്സിഡി വർദ്ധനവ് ഇന്ന്(20.11.2024) മുതൽ ലഭ്യമാകും. മേഖലാ യൂണിയൻറെ സമ്പൂർണ്ണ ഇൻഷൂറൻസ് പദ്ധതി പ്രകാരം മിൽമയുടെ വെറ്ററിനറി ഡോക്ടർമാർ മുഖേന പ്രാഥമികസംഘങ്ങളിൽ നടപ്പിലാക്കുന്ന കന്നുകാലി ഇൻഷൂറൻസ് ക്യാമ്പിൽ ആറ് മാസത്തേക്കുള്ള മിനറൽ മികസ്ച്ചർ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ നൽകിവരുന്നു. ഡിസംബർ ഒന്ന് മുതൽ മേഖലാ യൂണിയൻ മാനദണ്ഡങ്ങൾക്കനുസരിച്ച് കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ സംഘങ്ങൾക്ക് വൈയ്ക്കോൽ നൽകുന്ന പദ്ധതി പുനരാരംഭിക്കും. കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ സബ്സിഡി നൽകി വരുന്ന സൈലേജ് വിതരണവും തുടരുമെന്ന് എം ടി ജയൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.