- Trending Now:
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി ത്രിവര്‍ണം നിറച്ച് മില്‍മയും
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ കേരളം കണികണ്ടുണരുന്ന നന്മയും ത്രിവര്‍ണം ചൂടുന്നു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി ത്രിവര്‍ണം നിറച്ച് മില്‍മയും. ഇന്നലെ മുതല്‍ 16 വരെ പുറത്തിറങ്ങുന്ന മില്‍മ പാലിന്റെ കവറില്‍ ത്രിവര്‍ണ പതാക ആലേഖനം ചെയ്യും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറുകളില്‍ ത്രിവര്‍ണ പതാകയുടെ ചിത്രം ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ബില്ലുണ്ടോ, GST വകുപ്പ് എന്നും സമ്മാനം തരും... Read More
അതേ സമയം, കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം. ഓണക്കാലത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനുള്ള നീക്കം തുടങ്ങിയതായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.