- Trending Now:
കൂടുതൽ ആളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കും
ഇ- കോമേഴ്സ് പ്ലാറ്റ്‌ഫോമിലേക്ക് നടന്നു കയറി കേരളത്തിന്റെ മിൽമയും. ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും മിൽമ ഉത്പന്നങ്ങൾ ഓർഡർ ചെയ്തു നേടാം. https://milmatrcmpu.com/ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് ലോകത്തെവിടെ നിന്നും മിൽമയുടെ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും.
മിൽമ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് ഇ-കൊമേഴ്‌സ് പോർട്ടൽ മുതൽക്കൂട്ടാകും. മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻറെ (TRCMPU) ഔദ്യോഗിക വെബ്‌സൈറ്റിനും ഇ-കൊമേഴ്‌സ് പോർട്ടലിനൊപ്പം തുടക്കമായി.
ഔദ്യോഗിക വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് പോർട്ടലും പട്ടം ക്ഷീരഭവനിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ 'ക്ഷീരസാന്ത്വനം' വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ ഉടൻ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നിർത്തലാക്കിയ ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ കന്നുകാലികൾക്കു പുറമെ ക്ഷീരകർഷകർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ- അപകട-ലൈഫ് ഇൻഷുറൻസ് നല്കാൻ സാധിച്ചത് ക്ഷീരകർഷകർക്ക് ഗുണകരമായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ ഒഴുക്ക് തടയുന്നതിന് പരിമിതികൾ ഉണ്ടെങ്കിലും സഹകരണതത്ത്വങ്ങൾക്ക് വിരുദ്ധമായി മറ്റ് പാൽ ബ്രാൻഡുകൾ കേരളത്തിലേക്ക് കടന്നുകയറുന്നത് തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കറവ സമയങ്ങളിൽ മാറ്റം വരുത്തുന്നതിനൊപ്പം പാൽ ശേഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനങ്ങളും വിപൂലീകരിക്കും. കൂടുതൽ ആളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കും. നല്ലയിനം കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് നല്കാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് പാൽ ഉൽപ്പാദനം വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. മിൽമ @സ്‌കൂൾ പദ്ധതി കോളേജുകളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.