Sections

ചെറുധാന്യ വിഭവങ്ങൽ കൊണ്ടുള്ള ഭക്ഷണത്തിനായി എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകൾ

Monday, Oct 21, 2024
Reported By Admin
Kerala's first Milllet Café offering healthy millet-based food dishes and KeralaGro products.

ചെറുധാന്യ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റാറന്റ് എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മില്ലറ്റ് കഫേ എന്ന ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകൾ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിൻ്റെ തീരുമാനം. മില്ലറ്റ് കഫേയുടെ ആദ്യ സംരംഭം തിരുവനന്തപുരം ഉളളൂരിൽ പ്രവർത്തനമാരംഭിച്ചു. ചെറുധാന്യങ്ങളുടെ വിവിധ മൂല്യവർധിത വിഭവങ്ങൾ മില്ലറ്റ് കഫേകളിൽ ലഭിക്കും. അതോടൊപ്പം കേരളഗ്രോ ബ്രാൻഡഡ് ഉൽപന്നങ്ങളും ലഭ്യമാണ്. കർഷകസംഘങ്ങൾ, എഫ്.പി.ഒകൾ, കൃഷിക്കൂട്ടങ്ങൾ, അഗ്രോ സർവിസ് സെൻ്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക. കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ, കേരളഗ്രോ റിട്ടെയിൽ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവ ആദ്യഘട്ടത്തിൽ ഒരെണ്ണം വീതമായിരിക്കും 14 ജില്ലകളിലായി പൂർത്തീകരിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.