- Trending Now:
ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയുടെ ഭാഗമായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററും കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പാല്‍ പരിശോധനാ ലാബോറട്ടറിയും ഇന്ന് മുതല്‍ ആരംഭിക്കുന്നു.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നതിനാല്‍, അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പാല്‍ കൊണ്ടുവരികയും മാര്‍ക്കറ്റില്‍ വിറ്റഴിക്കപെടുകയും ചെയ്യുന്നു. ഈ സമയത്ത് അതിര്‍ത്തി കടന്നു വരുന്ന പാലിന്റെയും മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്തംബര്‍ 3 മുതല്‍ 7 വരെ കുമളി ചെക്ക് പോസ്റ്റില്‍ സ്ഥാപിക്കുന്ന പാല്‍ പരിശോധന കേന്ദ്രത്തിലും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഓണക്കാലപ്രത്യേക പാല്‍ പരിശോധന നടത്തും. കുമളി ചെക്ക് പോസ്റ്റിലുളള പാല്‍ പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം. എല്‍.എ.നിര്‍വ്വഹിക്കും.
സെപ്തംബര്‍ 3 മുതല്‍ 7 വരെയുളള ദിവസങ്ങളില്‍ പാല്‍ ഗുണനിലവാര നിരീക്ഷണ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെ പാല്‍ ഉപഭോക്താക്കള്‍ക്കും ഉല്പാദകര്‍ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നല്‍കും.സൗജന്യ പരിശോധനക്കായി കുറഞ്ഞത് 200 മി.ലി. പാല്‍ കൊണ്ടുവരേണ്ടതാണ്. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലും പരിശോധിക്കുന്നതാണെന്ന് ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് നാരായണന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.