Sections

ക്ഷീരോത്പന്ന നിർമ്മാണപരിശീലനത്തിന് അപേക്ഷിക്കാം

Monday, Nov 25, 2024
Reported By Admin
Participants learning milk product manufacturing techniques at a training center

ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ഡിസംബർ 2 മുതൽ ഡിസംബർ 12 വരെ ക്ഷീരോത്പന്ന നിർമ്മാണപരിശീലന പരിപാടി സംഘടിപ്പിക്കും. താൽപര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റർ ചെയ്യാം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായിരിക്കും പരിശീലനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

രജിസ്ട്രേഷൻ ഫീസ് 135 രൂപ. താൽപര്യമുളളവർ നവംബർ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8089391209, 0476 - 2698550 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.