Sections

ക്ഷീര കര്‍ഷകരുടെ സംയുക്ത സമരസമിതി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Thursday, May 12, 2022
Reported By MANU KILIMANOOR

സംഘങ്ങളില്‍ അളക്കുന്ന പാലിന് 50 രൂപ തറവില നിശ്ചയിക്കുക


കേരളത്തിലെ ക്ഷീരമേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംഘടന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്ഷീരകര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതാക്കന്‍മാര്‍ നയിച്ച  പ്രതിഷേധ മാര്‍ച്ച് പാളയം രക്തസാക്ഷി മഡപത്തിനു മുന്നില്‍ നിന്നും ആരംഭിച്ഛ് .സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിചേര്‍ന്നു.കര്‍ഷക ധര്‍ണ്ണ ക്ഷീരകര്‍ഷകരായ പി.ജെ. ജോസഫ് എം.എല്‍.എ, സി.കെ. ശശീന്ദ്രന്‍ എക്‌സ്.എം.എല്‍.എ (വയനാട്) തുടങ്ങിയ സംയുക്ത സമരസമിതി നേതാക്കന്‍മാര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഉയര്‍ന്ന വിലയ്ക്ക് അന്യ സംസ്ഥാങ്ങളില്‍ നിന്നും കാലിത്തീറ്റ വാങ്ങുന്നത് ക്ഷീര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നും കേരളത്തില്‍ തന്നെ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കാന്‍  ഉള്ള ശ്രമങ്ങള്‍ ക്ഷീര വകുപ്പ മന്ത്രി ചിഞ്ചു റാണിയുടെ നേതൃത്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സി.കെ.ശശീന്ദ്രന്‍ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ക്ഷീര കര്‍ഷകര്‍ക്കിടയില്‍ നിന്നും മില്‍മയെ പാറ്റി നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്.സംഘങ്ങളില്‍ അളക്കുന്ന പാലിന് 50 രൂപ തറവില നിശ്ചയിക്കുക.അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാലിന്റെ ഗുണനിലവാരം എല്ലാ ദിവസവും ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കുക.ഗുണനിലവാരമുള്ള കാലിത്തീറ്റ 30% സബ്‌സിഡി നിരക്കില്‍ സൊസൈറ്റി യില്‍ കൂടി വിതരണം നടത്തുക.മില്‍മയുടെ പാല്‍ വില ചാര്‍ട്ട് പുനഃക്രമീകരിക്കുക.എന്നിങ്ങനെ നിരവധി ആവിശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സംയുക്ത സമര സമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. പ്രസാദ് ആനന്ദഭവന്‍ സംയുക്ത ക്ഷീര സമിതിയുടെ കണ്‍വീനറും ശ്രീ.വേണു ചെറിയത്ത് ചെയര്‍മാനുമായ സംയുക്ത ക്ഷീര സമിതി സംഘടിപിച്ച മാര്‍ച്ചും ധര്‍ണ്ണയും കര്‍ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.യു ഡി എഫ്  MLA  കൂടിയായ ശ്രീ.പി.ജെ.ജോസഫ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.