എല്ലാവർക്കും തന്റെ ജന്മനാട് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തെയും നിങ്ങൾ ജനിച്ച സ്ഥലത്തെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. ഇന്ന് പറയാൻ പോകുന്നത് ജന്മസ്ഥലത്തെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ അതിനെ എങ്ങനെ കാണണം എന്നതിനെ കുറിച്ചാണ്. പലരും വൈകാരിക പരമായിട്ടാണ് ജനിച്ച സ്ഥലതെ കാണുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ജീവിത ഉയർച്ചയ്ക്ക് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ മറ്റ് സ്ഥലങ്ങളിലേക്ക് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക കാലഘട്ടത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നത് അത്യാവശ്യമാണ്. ഗ്രാമപ്രദേശങ്ങളിലുള്ള ആളുകൾ ചെറു നഗരങ്ങളിലേക്ക് പോവുകയും, ചെറു നഗരങ്ങളിൽ ഉള്ള ആളുകൾ മഹാനഗരങ്ങളിലേക്കും പോകുന്ന ഒരു മൈഗ്രേഷൻ നമ്മുടെ കേരളത്തിൽ പ്രത്യേകിച്ച് വളരെ കൂടുതലായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഏത് കൊച്ചു ഗ്രാമങ്ങളിൽ നിന്നും പഠിക്കുവാൻ വേണ്ടി അല്ലെങ്കിൽ ജോലിക്ക് വേണ്ടി വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇത് നേരത്തെ ഗൾഫ് രാജ്യങ്ങളിലേക്ക് ആയിരുന്നു എങ്കിൽ ഇന്ന് ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് ഈ മൈഗ്രേഷൻ കൂടിക്കൊണ്ടിരിക്കുന്നു. ഇത് നല്ലതാണോ മോശമാണോ എന്ന് അഭിപ്രായത്തിനേക്കാളും ഒരു സാംസ്കാരിക പരമായിട്ടുള്ള മാറ്റം നമ്മുടെ സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തേക്ക് പോകുമ്പോൾ പൊട്ടക്കിണറ്റിലെ തവ തവളകളായി മാറാതെ പുറംലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് വളരെ വിശാലമായി മനസ്സിലാക്കിമനസ്സിലാക്കിയിരിക്കണം. വിദേശരാജ്യങ്ങളിലേക്ക് പോവുക എന്ന ചിന്ത ഇന്ന് കൂടുതലായി യുവജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.ഇത് മികച്ച മാറ്റമാണോ മോശമായ മാറ്റമാണോ എന്നത് മനസ്സിലാക്കണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. പക്ഷേ ഇത് വളരെ പോസിറ്റീവായി കാണുകയാണെങ്കിൽ സാമൂഹ്യപരമായ പുരോഗമനം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഈ മാറ്റങ്ങളെ എങ്ങനെ കാണാം എന്നതിനെ കുറിച്ച് ഒന്ന് പരിശോധിക്കാം. മാറ്റുമെന്ന് ഉദ്ദേശിച്ചത് പുറം രാജ്യങ്ങളിലേക്ക് മൈഗ്രേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ്.
- ഇങ്ങനെ മൈഗ്രേഷൻ നടത്തുമ്പോൾ വിദ്യാഭ്യാസപരമായ പുരോഗതി വളരെ കൂടുതലായി നടക്കുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പഠനത്തിനൊപ്പം തൊഴിൽ എന്ന ഒരു രീതി പുറം രാജ്യങ്ങളിൽ നിലവിലുണ്ട് എന്നാൽ എന്ത് കൊണ്ട് കേരളത്തിൽ ഭരണാധികാരികൾ ഇതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. പഠനത്തോടൊപ്പം തന്നെ ഒരു കുട്ടി തൊഴിൽ ചെയ്യുന്നതിനോ, സംരംഭങ്ങളിൽ പ്രവർത്തിക്കുവാനുള്ള ഒരു ശൈലി ഇന്ന് നമ്മുടെ നാട്ടിൽ വരുന്നില്ല.പുറം രാജ്യങ്ങളിൽ എംബിബിഎസിന് പഠിക്കാൻ പോകുന്ന കുട്ടികൾ പോലും അവരുടെ പഠനത്തോടൊപ്പം തന്നെതൊഴിൽ കൂടി കണ്ടെത്തുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ എംബിബിഎസ് പഠിക്കുന്ന കുട്ടി ഫുൾ ലോക്ക്ഡാണ് അവൻ പിന്നെ വേറെ ഒന്നും പഠിക്കാനോ മറ്റൊന്നും ശ്രദ്ധിക്കുവാനോ കഴിയില്ല. സാധാരണക്കാർക്ക് എംബിബിഎസ് പോലുള്ളവ പഠിക്കാൻ സാധിക്കാത്തതിന്റെ ഒരു കാരണം ഇതാണ്. വീട്ടിൽ സാമ്പത്തിക ചുറ്റുപാടില്ല എങ്കിൽ എംബിബിഎസ് പോലുള്ള പഠനങ്ങൾ ഒരിക്കലും സാധ്യമല്ല. പക്ഷേ വിദേശരാജ്യങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്തുകൊണ്ട് അവർക്ക് പഠിക്കുവാനുള്ള തുക കണ്ടെത്താൻ സാധിക്കും. ഈ സംവിധാനം നമ്മുടെ നാട്ടിലും കൊണ്ടുവരാനുള്ള സംവിധാനം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി ഉണ്ടാകണം എന്ന വലിയ ഒരു സന്ദേശം അവിടെ നിന്നും ലഭിക്കുന്നുണ്ട്.
- പല ആളുകളും വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടത്തെ രീതികൾ പ്രത്യേക സാംസ്കാരികപരമായിട്ടുള്ള രീതികൾ സ്ത്രീകളോടുള്ള പെരുമാറ്റം, കാഴ്ചപ്പാട്, സാമൂഹിക കാഴ്ചപ്പാട്, കുടുംബം എന്ന സങ്കൽപ്പത്തിനോടുള്ള കാഴ്ചപ്പാട് എന്നിവ. കുടുംബ ബന്ധങ്ങളിൽ ഗുണവും ദോഷവും ആയിട്ടുള്ള പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. നല്ല കാഴ്ചപ്പാടിൽ സ്ത്രീകളോടുള്ള ബഹുമാനം വർദ്ധിക്കുന്നതായി കാണുന്നു. അതോടൊപ്പം തന്നെ കുടുംബ ബന്ധങ്ങൾ നശിപ്പിക്കുന്നതായി കാണാം. ഫാമിലി ബാഗ്രൗണ്ട് ഒന്നും വലിയ താല്പര്യമില്ലാത്ത ഒരു അസമത്വം സൃഷ്ടിക്കാൻ ഇടവന്നേക്കം.
- പലരും സാമ്പത്തിക ലാഭം അന്വേഷിച്ചു പോകുമെങ്കിലും, ഇവിടത്തെകാളും സാമ്പത്തിക ലാഭം പ്രത്യക്ഷത്തിൽ കിട്ടുമെന്ന് തോന്നുമെങ്കിലും ആത്യന്തികമായിട്ട് വലിയ സാമ്പത്തിക നേട്ടമൊന്നും കിട്ടാറില്ല എന്നതാണ്സത്യം. അവിടെ പോയിട്ട് ഡോക്ടറായി തിരിച്ചുവരാൻ കഴിയാതെ ജീവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അവിടെ പോയി ഇല്ലീഗലായി ജോലി ചെയ്ത് ഒളിച്ചു താമസിക്കുന്ന നിരവധി ആളുകളുമുണ്ട്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന് പറയുന്നതുപോലെ നിയമവിരുദ്ധമായി ചെയ്യുന്ന കാര്യങ്ങൾ വളരെ നാൾ ചെയ്ത അവിടെ പിടിച്ചുനിൽക്കാൻ സാധിക്കില്ല. നമ്മൾ മലയാളികൾക്ക് അതിബുദ്ധി ഉള്ള ആളുകളാണ്. ഈ അതിബുദ്ധി എപ്പോഴും വിജയിക്കണമെന്ന് ഇല്ല. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളിലേക്ക് പോകാതെ ഇരിക്കുന്നതാണ് വളരെ നല്ലത്.
- അക്കരപ്പച്ച ഒരിക്കലും നല്ലതല്ല അവിടെ എന്തോ വളരെ മഹത്തരം ആണ് നമ്മുടെ നാട് വളരെ മോശമാണ് എന്ന ചിന്താഗതി മലയാളികൾക്ക് വളരെ കൂടുതലാണ്. ഇവിടെയുള്ള ചെറിയ പ്രശ്നങ്ങളെ പാർവതീകരിച്ചു കാണുകയും അവിടെയുള്ള ഏത് പ്രശ്നങ്ങൾ കണ്ടതായാലും പരാതി പറയാതെ ജീവിക്കുകയും ചെയ്യുന്ന ആളുകൾ ആണ്. ഉദാഹരണമായി നമ്മുടെ നാട്ടിൽ വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ ട്രാഫിക് നിയമങ്ങൾ പലരും ശ്രദ്ധിക്കാറില്ല എന്നാൽ ഇവർ തന്നെ പുറം രാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ആളുകളാണ്. എന്തുകൊണ്ട് നമ്മുടെ നാട്ടിലും അതുപോലെ ആയിക്കൂടാ. അങ്ങനെയൊരു മാതൃക ചെറുപ്പക്കാർക്ക് എന്തുകൊണ്ട് കാണിച്ചു കൊടുത്തുകൂട എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് കാണിച്ചു കൊടുത്തുകൊണ്ട് വ്യവസായിക വിപ്ലവമോ, സാമൂഹികപരമായ മാറ്റങ്ങളും, പുതിയ വിദ്യാഭ്യാസപരമായ മാറ്റങ്ങളും കൊണ്ടുവരുവാൻ ഇന്നത്തെ ചെറുപ്പക്കാർ ശ്രമിക്കണം. അതിനുവേണ്ടിയുള്ള സഹായം മുതിർന്ന ആളുകളും ചെയ്യണം. ഇങ്ങനെ പരസ്പര സഹായത്തോടുകൂടി വലിയ ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം. മറ്റു രാജ്യങ്ങളിലുള്ള ആളുകൾക്ക് ഇങ്ങോട്ട് വരുന്നതിനു വേണ്ടിയുള്ള സാംസ്കാരികപരമായ ഉയർച്ച നമ്മുടെ നാട്ടിലും ഉണ്ടാക്കണം.
- ബഹുനില കെട്ടിടങ്ങളും വലിയ പുരോഗതികളും മാത്രമല്ല ഒരു രാജ്യത്തിന്റെ വളർച്ച നമ്മുടെ ഭൂപ്രകൃതിയും, അന്തരീക്ഷവും, ജലവൈവിധ്യങ്ങളും, സാംസ്കാരിക വൈവിധ്യങ്ങളും മറ്റുള്ളവരെ ആകർഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എന്തുകൊണ്ട് ഈ തരത്തിലുള്ള കാര്യങ്ങളിൽ നാം ശ്രദ്ധ പതിപ്പിക്കുന്നില്ല. ഓരോ സ്ഥലത്തിനും ഓരോ രീതിയിലുള്ള പ്രത്യേകതകൾ ഉണ്ടാകും. അവരുടെ പ്രത്യേകതകൾ മാത്രമല്ല ശരി നമുക്കും ഇവിടെ വളരെ പ്രത്യേകതകളുണ്ട്. എന്തുകൊണ്ട് ഇവയൊക്കെ നമുക്ക് ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള മാറ്റങ്ങൾ പോസിറ്റീവായി സംഭവിക്കുവാൻ നമ്മുടെ നാട്ടിലും സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇതിനുവേണ്ടി പ്രവർത്തിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ആത്മനിയന്ത്രണം: ജീവിത വിജയത്തിലേക്കുള്ള വഴി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.