Sections

കർഷകർക്ക് സബ്‌സിഡി: അപേക്ഷ ക്ഷണിച്ചു

Saturday, Jan 25, 2025
Reported By Admin
Farmers installing micro irrigation systems with government subsidy assistance in Kerala.

കൃഷിയിടങ്ങളിൽ ജലസേചനത്തിനായി നടത്തുന്ന മുതൽമുടക്കുകൾ കോർത്തിണക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിടനാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുളള കർഷകർക്ക് 45 ശതമാനവും സാമ്പത്തികആനുകൂല്യം ലഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്.

സബ്സിഡി ലഭിക്കുന്നതിന് അപേക്ഷാഫോം, അപേക്ഷകന്റെ ഫോട്ടോ, പാസ് ബുക്ക് പകർപ്പ്, ഭൂനികുതി പകർപ്പ്, ആധാർ പകർപ്പ്, കൃഷി ഓഫീസർ നൽകിയ സാക്ഷ്യപത്രം എന്നിവ അസിസ്റ്റന്റ് എക്&സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സമർപ്പിക്കണം. ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കടയ്ക്കാട്-പന്തളം) കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം.

ഫോൺ : 04734 294949, 6235133077, 8593041723, 7510250619.



കർഷകർക്കും ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.