Sections

മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

Monday, Mar 31, 2025
Reported By Admin
Micro Credit Loan Distribution Launched in Alappuzha by Minister Saji Cherian

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ആലപ്പുഴ ജില്ലാ ഓഫിസിൽ നിന്നും ആര്യാട് സി.ഡി.എസിനും പുന്നപ്ര വടക്ക് സി.ഡി.എസിനും നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണ ചടങ്ങ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആര്യാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി.

മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം ജില്ലയിലെ ആര്യാട് സി.ഡി.എസിലെ 32 ഗ്രൂപ്പുകളിലെ 359 അംഗങ്ങൾക്കായി മൂന്ന് കോടി രൂപയും പുന്നപ്ര വടക്ക് സി.ഡി.എസിലെ 20 ഗ്രൂപ്പുകളിലെ 308 അംഗങ്ങൾക്കായി 21300000 രൂപയും ചേർത്ത് ആകെ 51300000 രൂപയുടെ വായ്പ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സന്തോഷ് ലാൽ, സജിത സതീശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷീന സനൽകുമാർ , ഇ പി സരിത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജി ബിജുമോൻ, ബിബിൻ രാജ്, കെ അശ്വതി, പ്രകാശ് ബാബു, കാർഡ് ബാങ്ക് പ്രസിഡന്റ് കെ ആർ ഭഗീരഥൻ, അസി. ജനറൽ മാനേജർ വി പി അലോഷ്യസ്, സി ഡി എസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ, കെ ബി ഷാനുജ , പഞ്ചായത്ത് അംഗങ്ങൾ , വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.