Sections

വാലൻറൈൻസ് ദിനത്തിന് മിയ ബൈ തനിഷ്‌കിൻറെ റെയർ പെയർ കളക്ഷൻ

Saturday, Jan 28, 2023
Reported By Admin
RARE PAIR

പരസ്പര പൂരകമാകുന്ന വിപരീതങ്ങളെ ആഘോഷിക്കുന്ന ശേഖരം


വാലൻറൈൻസ് ദിനത്തിനായി ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ജുവല്ലറി ബ്രാൻഡുകളിലൊന്നായ മിയ ബൈ തനിഷ്ക് റെയർ പെയർ ശേഖരം അവതരിപ്പിച്ചു. തങ്ങളുടെ പങ്കാളികൾക്കായി പ്രത്യേക ഓർമകൾ മെനഞ്ഞെടുത്തു സ്നേഹം പ്രകടിപ്പിക്കുന്ന സവിശേഷ വ്യക്തികൾക്കായി, നീയും ഞാനും എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഉജ്ജ്വല ആഭരണങ്ങളുടെ ശേഖരം എത്തുന്നത്.

വൈവിധ്യമാർന്ന വസ്ത്രങ്ങൾക്കു ചേർന്നു നിൽക്കുന്നതും പ്രണയത്തിൻറ പ്രതിധ്വനികൾ ഉണർത്തുന്നതുമായ ആഭരണങ്ങളാണ് മിയയുടെ റെയർ പെയർ ശേഖരത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. ആഡംബരവും കുലീനത്വവും ചേർന്ന റിങുകൾ, ഇയർ റിങുകൾ, പെഡൻറുകൾ, വളകൾ, മൂക്കുത്തികൾ തുടങ്ങിയവയിലായി ഡയമണ്ടുകളുടേയും ജെംസ്റ്റോണുകളുടേയും ആകർഷകമായ തെരഞ്ഞെടുപ്പുകൾക്കാണ് ഈ ശേഖരം അവസരമൊരുക്കുന്നത്.

സവിശേഷമായ പ്രണയ കഥയുടെ പ്രതീകമായാണ് റെയർ പെയർ ശേഖരം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ഉള്ളതും അവരുടെ വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിക്കുന്നതുമായ അപൂർവമായ ബന്ധത്തിനായി ഒത്തു ചേരുന്ന രണ്ടു വ്യക്തികളെ ആഘോഷിക്കുന്നതാണ് തങ്ങളുടെ ഉൽപന്നങ്ങൾ. റെയർ പെയർ ശേഖരം ദ്വന്ദത്തിന് എങ്ങനെ ഒരു ബന്ധത്തെ സന്തുലിതമാക്കാനാവും എന്നത് ഉയർത്തിക്കാട്ടുന്നു. റെഡ് ഗാർനെറ്റ് ഡയമണ്ടിനെ കൂടുതൽ തിളക്കമുളളതാക്കുന്നതോ ബ്ലൂ ടോപാസ് ഡയമണ്ടിൻറെ ഊഷ്മളതയ്ക്ക് കൂടുതൽ സൗരഭ്യമേകുന്നതോ പോലെ ഈ തലമുറ ഒരു ബന്ധത്തിൽ ആഗ്രഹിക്കുന്ന സവിശേഷമായ സംയോജനത്തിനു വേണ്ടിയാണ് മിയ നിൽക്കുന്നതെന്നും ശ്യാമള രമണൻ പറഞ്ഞു.

3000 രൂപ മുതലുള്ള വില നിലവാരത്തിൽ തുടങ്ങുന്ന റെയർ പെയർ ശേഖരം എല്ലാ തനിഷ്ക് ഷോറൂമുകളിലും ലഭ്യമാണ്. ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ www.miabytanishq.com ലും ഇതു ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.