Sections

ബൈ മോർ, സേവ് മോർ ഓഫറുമായി മിആ ബൈ തനിഷ്ക്

Tuesday, Jan 23, 2024
Reported By Admin
Mia by Tanishq

മിആ ബൈ തനിഷ്കിൻറെ ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ വിലക്കിഴിവ്


കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ജ്വല്ലറി ബ്രാൻഡായ മിആ ബൈ തനിഷ്ക് ആകർഷകമായ ബൈ മോർ, സേവ് മോർ ഓഫർ അവതരിപ്പിച്ചു. മിആ ബൈ തനിഷ്കിൻറെ എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും ഓഫറിലൂടെ 20 ശതമാനം വരെ ഇളവ് ലഭിക്കും.

3 മുതൽ 20 ശതമാനം വരെ വിലക്കിഴിവാണ് വിവിധ ആഭരണങ്ങൾക്കായി ലഭ്യമാക്കുന്നത്. കൂടാതെ, 75,000 രൂപയിൽ കൂടുതൽ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20 ശതമാനം ഇളവും നൽകും. മിആ ബൈ തനിഷ്കിൻറെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ചാനലുകളിലും ഡയമണ്ട് ആഭരണങ്ങൾക്ക് 2024 ഫെബ്രുവരി 26 വരെ ഈ ഓഫർ ലഭ്യമാണ്.

അതിശയകരമായ ഡിസൈനുകളിലുള്ള സ്റ്റഡുകൾ, മോതിരങ്ങൾ, വളകൾ, കമ്മലുകൾ, ഇയർ കഫുകൾ, നെക്ലേസ്, പെൻഡൻറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങൾ ഈ പ്രത്യേക ഓഫറിൽ ലഭ്യമാണ്. തിളങ്ങുന്ന ഡയമണ്ടുകൾ ഘടിപ്പിച്ച മിന്നുന്ന സ്വർണ്ണാഭരണങ്ങളും ഈ ശ്രേണിയിൽ മിആ ബൈ തനിഷ്ക് അവതരിപ്പിക്കുന്നു. പാർട്ടികൾ മുതൽ വാർഷികങ്ങൾ, വാലൻറൈസ് ഡേ, കോക്ടെയ്ൽ സായാഹ്നങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്ക് വരെ അനുയോജ്യമാണ് മിആ ബൈ തനിഷ്കിൻറെ ആഭരണങ്ങൾ.

അതുല്യവും സ്റ്റൈലിഷുമായ മിആ ബൈ തനിഷ്ക് ആഭരണങ്ങൾ ശേഖരിക്കാനുള്ള മികച്ച അവസരമാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന മിനിമലിസ്റ്റിക് ഡിസൈനുകളും ബോൾഡ് പീസുകളും മിആ ബൈ തനിഷ്കിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.