Sections

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ വനിതാ ടീമുമായുള്ള പങ്കാളിത്തം പുതുക്കി മിആ ബൈ തനിഷ്‌ക്

Wednesday, Mar 06, 2024
Reported By Admin
Mia and RCB

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ജൂവലറി ബ്രാൻഡുകളിലൊന്നായ മിആ ബൈ തനിഷ്ക്, 2024 ടി20 സീസണിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ വനിതാ ക്രിക്കറ്റ് ടീമുമായുള്ള പങ്കാളിത്തം പുതുക്കിയതായി പ്രഖ്യാപിച്ചു. ഈ സഹകരണം വനിതാ ക്രിക്കറ്റ് താരങ്ങളുടെ ധൈര്യം, സ്ഥിരോത്സാഹം, അദ്ധ്വാനം എന്നിവയ്ക്കും ക്രിക്കറ്റിൽ സ്ത്രീകൾക്ക് ഇടവും പാരമ്പര്യവും സൃഷ്ടിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിനും പിന്തുണയേകുന്നതിനുള്ള മിആ ബൈ തനിഷ്കിൻറെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ്.

മിആ ബൈ തനിഷ്കും ആർസിബിയുടെ വനിതാ ടീമും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തം കായിക സമൂഹത്തിനുള്ളിൽ ഉൾച്ചേർക്കൽ, വൈവിധ്യം, ശാക്തീകരണം എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ പ്രതീകമാണ്. ആത്മവിശ്വാസം, സ്വാതന്ത്ര്യം, മാർഗദർശക, അചഞ്ചല തുടങ്ങിയ ആധുനിക ഇന്ത്യൻ വനിതയുടെ സത്ത ഉൾക്കൊള്ളുന്ന ആർസിബി വനിതാ ടീമിൻറെ മൂല്യങ്ങളുമായി യോജിക്കുന്നതിൽ മിആ ബൈ തനിഷ്ക് അഭിമാനിക്കുന്നു.

വിമെൻസ് പ്രീമിയർ ലീഗിലെ ഏറ്റവും പ്രിയപ്പെട്ട ടീമുകളിലൊന്നായ ആർസിബിയുമായുള്ള ബന്ധം തുടരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് മിആ ബൈ തനിഷ്കിൻറെ ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ഒരിക്കലും തോൽക്കില്ല എന്ന മനോഭാവമുള്ള ഊർജ്ജസ്വലരായ ഒരു കൂട്ടം വനിതകൾക്ക് പിന്തുണ നൽകാൻ കഴിയുന്നത് സന്തോഷകരവും അഭിമാനകരവും ആണ്. അവരുടെ ലക്ഷ്യം, സ്വപ്നം, സ്ഥിരോത്സാഹം, അചഞ്ചലമായ ഉത്സാഹം എന്നിവ മിയ വനിതയുടെ സത്തയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഈ കളിക്കാരിൽ ഓരോരുത്തരുടെയും ഉള്ളിലെ നക്ഷത്രത്തെ ഞങ്ങൾ തിരിച്ചറിയുകയും അവരുടെ കായിക ചൈതന്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞു.

മിആ ബൈ തനിഷ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം വിമെൻസ് പ്രീമിയർ ലീഗിൻറെ മറ്റൊരു സീസണിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ആർസിബി വൈസ് പ്രസിഡൻറും മേധാവിയുമായ രാജേഷ് മേനോൻ പറഞ്ഞു. സ്പോർട്ട്സ് മേഖലയിലെ ഫാഷൻറെ കാര്യത്തിൽ മിആ ബൈ തനിഷ്കുമായി ചേർന്നു പോകുന്ന ഒരു ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് ആർസിബി എന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.