Sections

മിഅ ബൈ തനിഷ്കിൻറെ 'ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ'

Friday, Jan 17, 2025
Reported By Admin
Mia by Tanishq Launches

ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ കിഴിവ്



കൊച്ചി: മുൻനിര ആഭരണ ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്ക് 'ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവലിൻറെ ഭാഗമായി മിഅ ബൈ തനിഷ്കിൻറെ പുതിയ ആഭരണ ശേഖരമായ ക്യുപിഡ് എഡിറ്റ് 3.0 അവതരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 16 വരെയാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ. ഫെസ്റ്റിവലിൻറെ ഭാഗമായി മിഅ ബൈ തനിഷ്കിൻറെ എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും മൊത്തം ബിൽ മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 20 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, മിഅ ബൈ തനിഷ്കിൻറെ സിൽവർ കളക്ഷനിലെ തിരഞ്ഞെടുത്ത ആഭരണങ്ങൾക്ക് 15 ശതമാനം കിഴിവും ലഭിക്കും.

മിഅ ബൈ തനിഷ്കിൻറെ ഏറ്റവും പുതിയ ക്യുപിഡ് എഡിറ്റ് 3.0 ആഭരണ ശേഖരത്തിൽ 40-ലധികം രൂപകല്പനകളിലുള്ള ആഭരണങ്ങളാണുള്ളത്. ടോയ്-എറ്റ്-മോയ്-പ്രചോദിതമായ ആഭരണങ്ങൾക്ക് പുറമേ മോഡുലാർ മോതിരങ്ങളും ക്രമീകരിക്കാവുന്ന നെക്ലേസുകളുമെല്ലാം ഈ മനോഹരമായ ശേഖരത്തിൽ ഉൾപ്പെടുന്നു.

സമ്മാനം നൽകുക എന്നത് വെറും പ്രവൃത്തിയെക്കാൾ വലിയ ഒരു കാര്യമാണെന്ന് മിഅ ബൈ തനിഷ്ക് വിശ്വസിക്കുന്നു എന്നും ഓർമ്മകൾ സൃഷ്ടിക്കുക, സന്തോഷം ഉണർത്തുക, ജീവിതത്തെ സവിശേഷമാക്കുന്ന ബന്ധങ്ങൾ ആഘോഷിക്കുക എന്നിവ കൂടിയാണ് അത് എന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് മിഅ ബൈ തനിഷ്ക് ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവലിൻറെ ഭാഗമായി തയ്യാറാക്കിയ ആഭരണ ശേഖരങ്ങളും എക്സ്ക്ലൂസീവ് ഓഫറുകളും ഉപയോക്താക്കൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.