- Trending Now:
കൊച്ചി: വിഷു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ തകർപ്പൻ ഓഫറുകളുമായി ഇന്ത്യയിലെ മുൻനിര ജ്വല്ലറി ബ്രാൻഡായ മിആ ബൈ തനിഷ്ക്. ഈ ആഘോഷ നാളിൽ 15,000 രൂപയോ അതിനു മുകളിലോ വിലയുള്ള വജ്രാഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. 2024 ഏപ്രിൽ 14 വരെയാണ് ഓഫർ കാലാവധി.
തിളങ്ങുന്ന വർണ്ണക്കല്ലുകളും കണ്ണഞ്ചിപ്പിക്കുന്ന സ്വർണവും മിന്നുന്ന വജ്രവും തിളങ്ങുന്ന വെള്ളിയുംകൊണ്ട് രൂപകൽപ്പന ചെയ്യപ്പെട്ട മിആ ബൈ തനിഷ്ക് ആഭരണങ്ങൾ ശുഭകരമായ തുടക്കത്തെ കുറിക്കാൻ ഏറ്റവും അനുയോജ്യമാണ്. വ്യത്യസ്തമായ അഭിരുചികളെയും തിരഞ്ഞെടുപ്പുകളെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന, ഉത്സവകാലങ്ങളിൽ സമ്മാനമായി നല്കാൻ ഉത്തമമായ കമ്മലുകൾ, സ്റ്റഡുകൾ, മോതിരങ്ങൾ, ബ്രെയിസ്ലെറ്റുകൾ, ഈയർ കഫുകൾ, പതക്കങ്ങൾ, നെക്ലേസുകൾ, മംഗൽസൂത്രകൾ തുടങ്ങി 2500ൽ അധികം ഡിസൈനുകളിൽ ഉള്ള ആഭരണങ്ങൾ മിആ ശേഖരത്തിൽ ലഭ്യമാണ്.
പുതിയ കാലത്തെ സ്ത്രീകളുടെ സൗന്ദര്യ സങ്കൽപ്പത്തിന് യോജിച്ച വൈവിധ്യമാർന്ന ആഭരണ ശേഖരമാണ് മിആ സ്റ്റോറുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് നിറപ്പകിട്ടാർന്നതും ശുഭകരമായതുമായ വസ്തുക്കൾ തയ്യാറാക്കിവെച്ച് ഐശ്വര്യപൂർണ്ണമായ ഒരു വർഷത്തിനായി കണി കാണുന്ന വിഷു ദിനത്തിൻറെ പ്രൗഢി കുടികൊള്ളുന്നതാണ് മിആ ബൈ തനിഷ്കിൻറെ ഓരോ ആഭരണങ്ങളും. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന അതുല്യമായ ആഭരണ ശേഖരങ്ങളിലൂടെ ഈ വിഷുക്കാലത്തിൻറെ സമൃദ്ധി അനുഭവിച്ചറിയാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി മിആ ബൈ തനിഷ്ക് ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.