- Trending Now:
കൊച്ചി: ഉത്സവ സീസണിൻറെ ഭാഗമായി, ഇന്ത്യയിലെ ഫൈൻ ജൂവല്ലറി ബ്രാൻഡുകളിലൊന്നായ മിആ ബൈ തനിഷ്ക് മിആ ഡിസ്കോ ആഭരണ ശേഖരം അവതരിപ്പിച്ചു. എഴുപതുകളിലെ ത്രസിപ്പിക്കുന്ന ഡിസ്കോ കാലഘട്ടത്തിൻറെ ഊർജ്ജത്തിൽ നിന്നും തിളക്കത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്തവയാണ് മിആ ഡിസ്കോ ആഭരണങ്ങൾ.
തിളങ്ങുന്ന ഡയമണ്ടുകളിലും 14 കാരറ്റ്, 18 കാരറ്റ് സ്വർണത്തിലും കടഞ്ഞെടുത്ത മിആയുടെ ഡിസ്കോ ശേഖരം ആകർഷണീയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ആഭരണത്തിൽ തന്നെ വിഭിന്നങ്ങളായ പ്രതീതികൾ ലഭ്യമാക്കുന്ന മോഡുലർ ജുവല്ലറിയുടെ വൈവിധ്യങ്ങൾ അടങ്ങിയവയാണ് ഇവ. ഈ ആഭരണങ്ങളുടെ ബോൾഡ് ജിയോമെട്രിക് ഷെയ്പുകൾ, സങ്കീർണമായ മെഷ് വിശദാംശങ്ങൾ, സിഗ്സാഗ് പാറ്റേണുകൾ തുടങ്ങിയവയെല്ലാം ഉപയോക്താവിന് ഒരു ഡിസ്കോ ഫ്ളോറിൻറെ തിളക്കം സമ്മാനിക്കും. പ്രതിഫലനം നൽകുന്ന പ്രതലങ്ങളും കണ്ണുകളെ ആകർഷിക്കുന്ന ടെക്സ്റ്ററുകളുമാണ് എഴുപതുകളിലെ ഡാൻസ് ഫ്ളോറുകളുടെ ഗ്ലാമറിലും തിളക്കത്തിലും നിന്നുള്ള പ്രചോദനവുമായി എത്തുന്ന ഈ ശേഖരത്തെ ശ്രദ്ധേയമാക്കുന്നത്.
ആഗോള ഫാഷൻ പ്രവണതകളിൽ നിന്നുള്ള പ്രചോദനം സ്വീകരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമാണുള്ളതെന്നും ഈ ഉൽസവ കാലത്ത് ഡിസ്കോയുടെ ചടുലമായ ഊർജ്ജത്തെ തങ്ങളുടെ ശേഖരത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനാണു ശ്രമിക്കുന്നതെന്നും മിആ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. ഭാരം കുറഞ്ഞതും വൈവിധ്യമാർന്നതുമായ ആഭരണങ്ങളിൽ ഡിസ്കോ കാലഘട്ടത്തെ പ്രതിഫലിപ്പിച്ച് ആഹ്ളാദവും ഗ്ലാമറും ഉയർത്തുകയാണ് മിആയുടെ ഉൽസവകാല ശേഖരമെന്നും അവർ പറഞ്ഞു.
ഉൽസവാവേശം വർധിപ്പിക്കാനായി തെരഞ്ഞെടുത്ത ആഭരണങ്ങൾക്ക് 2024 ഒക്ടോബർ 31 വരെ മിആ 20 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
50,000 രൂപ വരെ വിലയുള്ള ഡയമണ്ടുകൾ വാങ്ങുമ്പോൾ അഞ്ചു ശതമാനം ഇളവു ലഭിക്കും. 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ഏഴു ശതമാനം ഇളവാണു ലഭിക്കുക. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് പത്തു ശതമാനം ഇളവാണു ലഭിക്കുക. ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ 15 ശതമാനം ഇളവുണ്ടാകും. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ടുകൾ വാങ്ങുമ്പോൾ 20 ശതമാനം ഇളവ് ലഭിക്കും. കൂടാതെ പ്ലെയിൻ സ്വർണ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ പത്തു ശതമാനം ഇളവും വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം ഇളവും ലഭിക്കും.
മിആയുടെ ഡിസ്കോ ശേഖരം 4999 രൂപ മുതലുള്ള വിലയിലാണ് ആരംഭിക്കുന്നത്. ഇയർ റിങുകൾ, പെൻഡൻറുകൾ, നെക്ലേസുകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. എല്ലാ മിആ സ്റ്റോറുകളിലും https://www.miabytanishq.com ലും ഡിസ്കോ ശേഖരം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.