- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിൽ ജുവല്ലറി ബ്രാൻഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന ബൈ മോർ സേവ് മോർ ഓഫർ പ്രഖ്യാപിച്ചു. മിയയുടെ എല്ലാ സ്റ്റഡഡ് ഉത്പന്നങ്ങൾക്കും ബൈ മോർ സേവ് മോർ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ രണ്ടാമത്തെ പർചേസ് മുതൽ പ്രാഥമിക ഇളവിനു പുറമെ അധിക ഇളവും നൽകുന്നതാണ് ബൈ മോർ സേവ് മോർ ഓഫർ. ഓഫർ കാലയളവിൽ മിയയുടെ എല്ലാ സ്റ്റഡഡ് ഉത്പന്നങ്ങൾക്കും 20 ശതമാനം വരെ പ്രാഥമിക ഇളവു ലഭിക്കും. മിയ ബൈ തനിഷ്കിൻറെ എല്ലാ സ്റ്റോറുകളിലും സെപ്റ്റംബർ നാലു വരെ ഈ ഓഫർ ലഭ്യമാണ്.
ഏതു സ്റ്റൈലിനും ഇണങ്ങും വിധത്തിലുള്ള മിനിമലിസ്റ്റിക് ഡെയൻറി ആഭരണങ്ങളുടെ സുന്ദരമായ ശ്രേണിയാണ് മിയ ബൈ തനിഷ്ക് ശേഖരത്തിലുള്ളത്. ബൈ മോർ സേവ് മോർ ആനുകൂല്യങ്ങളുടെ പിൻബലത്തിൽ കമ്മലുകൾ, മോതിരങ്ങൾ, ബ്രെയ്സ് ലെറ്റുകൾ, ഇയർ റിങുകൾ, പെൻഡൻറുകൾ തുടങ്ങി വിപുലമായ ആഭരണങ്ങളുടെ അതുല്യമായ ട്രെൻഡി ഡിസൈനുകൾ തെരഞ്ഞെടുക്കാം.
ആകർഷകമായ കളർ സ്റ്റോണുകൾ, ഡാസ്സ്ലിങ് ഗോൾഡ്, സ്പാർക്ലിങ് ഡയമണ്ട്, ഷൈനിങ് സിൽവർ തുടങ്ങി മിയയുടെ ഏറ്റവും കുലീനമായ ശ്രേണിയിൽ നിന്ന് വാങ്ങുന്നതിനൊപ്പം പണം ലാഭിക്കുകയും ചെയ്യാനാകും.
മികച്ച തോന്നൽ ഉളവാക്കാൻ ഭംഗിയുള്ളതായിരിക്കുക എന്നതിലാണ് മിയ വിശ്വസിക്കുന്നത്. ഏറ്റവും മികച്ച ആഭരണങ്ങളുടെ ലോകത്തിലേക്ക് ആഴ്ന്നിറങ്ങുകയും ജീവിതത്തിലെ പ്രത്യേക അവസരങ്ങൾക്കായുള്ള ഏറ്റവും അനുയോജ്യമായ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനുള്ള മികച്ച അവസരമാണ് ബൈ മോർ സേവ് മോർ ഓഫറിലൂടെ ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.