- Trending Now:
എംജി മോട്ടോര്‍സ് പ്രാദേശികമായി ബാറ്ററിനിര്‍മ്മാണം ആരംഭിക്കും
മിതമായ നിരക്കില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും. പ്രാദേശിക വിപണിയില്‍ 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപയായിരിക്കും അഫോര്‍ഡബിള്‍ വാഹനങ്ങളുടെ വില. വില കുറയ്ക്കുന്നതിന്റെ ഭാഗമായി എംജി മോട്ടോര്‍സ് പ്രാദേശികമായി ബാറ്ററിനിര്‍മ്മാണം ആരംഭിക്കും.
സാധാരണ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയണമെങ്കില്‍ വിലകുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കുന്നത് ആവശ്യമാണെന്ന് എംജി അധികൃതര്‍ പറഞ്ഞു. പ്രദേശികമായി നിര്‍മ്മിക്കുന്ന MG യുടെ EV ZS -ന്റെ നിര്‍മ്മാണം പ്രതിമാസം 500 ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
അടുത്ത വര്‍ഷം ആകെ വിപണിയുടെ നാലിലൊന്ന് സെയിലും ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുമാകുമെന്നാണ് എംജി പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനാണ് MG ലക്ഷ്യമിടുന്നത്. നിലവില്‍, ടാറ്റയ്ക്ക് ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകളാണുള്ളത്. 8.5 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെയാണ് ടാറ്റ ഇലക്ട്രിക് കാറുകളുടെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.