Sections

എംജി മോട്ടോഴ്‌സിന്റെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ എത്തുന്നു

Monday, Nov 07, 2022
Reported By admin
mg

മികച്ച ഫീച്ചറുകള്‍ എയര്‍ ഇവിയിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍

 

എംജിയുടെ വാഹന നിരകളിലെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും എയര്‍ എവി. രണ്ടു ഡോറുകളുള്ള ഇലക്ട്രിക്ക് കാര്‍ പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നതെന്ന് എംജി മോട്ടോര്‍സ് അഭിപ്രായപ്പെട്ടു. ഇന്‍ഡൊനീഷ്യയില്‍ പ്രദര്‍ശിപ്പിച്ച വൂലിങ്ങ് എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് എംജി എയര്‍ എവി നിര്‍മ്മിക്കുന്നത്.

മാരുതി സുസുകിയുടെ ആള്‍ട്ടോയെക്കാള്‍ വലുപ്പം കുറവായിരിക്കും എംജിയുടെ പുത്തന്‍ കാറിന്. എംജിയുടെ മറ്റു വാഹനങ്ങള്‍ക്കുള്ള മികച്ച ഫീച്ചറുകള്‍ എയര്‍ ഇവിയിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഫീച്ചേര്‍സ്

കാറിന് 2.9 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും 1.631 മീറ്റര്‍ ഉയരവുമുണ്ടാകും.
39 bhp ഇലക്ട്രിക് മോട്ടോറും 20-25 kwh ബാറ്ററി പായ്ക്കുമാകും കാറിന് കരുത്തേകുന്നത്.
150 km മുതല്‍ 200 km വരെ ഡ്രൈവിംഗ് റേഞ്ചും Air EV വാഗ്ദാനം ചെയ്യുന്നു.
കാറിന് പത്തു ലക്ഷം രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച് ഇറക്കുന്ന കാറിന്, പിന്‍ നിരയിലും ചെറിയ സീറ്റുകള്‍ നല്‍കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.