Sections

ഒരു ലക്ഷം വാഹനങ്ങളുടെ  വില്‍പ്പന നടത്തി എംജി മോട്ടോര്‍സ്

Monday, May 09, 2022
Reported By

2023 ഡിസംബറില്‍ 50 ശതമാനം ഉയര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി


ഏകദേശം മൂന്ന് വര്‍ഷം മുമ്പ് തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കിയതിന് ശേഷം രാജ്യത്ത് ഒരു ലക്ഷം വാഹനങ്ങളുടെ  വില്‍പ്പന നടന്നതായി എംജി മോട്ടോര്‍.2019 ജൂണില്‍ ഹെക്ടര്‍ എസ്യുവി അവതരിപ്പിച്ച് ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍പ്പന തുടങ്ങിയ  കമ്പനിക്ക് നിലവില്‍ ഇലക്ട്രിക് എസ്യുവി, ഇസഡ്എസ് ഇവി, പ്രീമിയം എസ്യുവി ഗ്ലോസ്റ്റര്‍, കോംപാക്റ്റ് എസ്യുവി ആസ്റ്റര്‍ എന്നിവയുള്‍പ്പെടെ വാഹനങ്ങളുടെ വലിയ ശ്രേണി തന്നെയുണ്ട് .

'നിരന്തരമായ നവീകരണം, അനുഭവപരിചയമുള്ള ഉപഭോക്തൃ സേവനം, സുസ്ഥിരതയ്ക്കും സമൂഹത്തിനുമുള്ള സമര്‍പ്പണം എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള ബ്രാന്‍ഡിന്റെ യാത്രയിലെ ഒരു പുതിയ നാഴികക്കല്ലാണ് ഇത് അടയാളപ്പെടുത്തുന്നത്,' എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങളുടെ പ്രധാന വാഹനങ്ങളുടെ  നവീകരണം, ഉപഭോക്തൃ അനുഭവങ്ങള്‍, വൈവിധ്യം, എന്നിവയ്ക്ക് അനുസൃതമായി, ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും തുടക്കം മുതല്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന എല്ലാ പങ്കാളികളെയും സന്തോഷിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു എന്ന് പത്ര പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍, കമ്പനിക്ക് ഗുജറാത്തിലെ ഹലോലില്‍ 80,000 വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള ഒരു നിര്‍മ്മാണ ശാലയുണ്ട്, കൂടാതെ ഇവിടെ ഏകദേശം 2,500 തൊഴിലാളികള്‍ ജോലി ചെയ്യുന്നു.
ഫാക്ടറി ഉള്‍പ്പെടെ 37 ശതമാനം വനിതാ ജീവനക്കാരെ തങ്ങളുടെ തൊഴില്‍ സേനയിലേക്ക് വിജയകരമായി സംയോജിപ്പിച്ചതായും 2023 ഡിസംബറില്‍ 50 ശതമാനം ഉയര്‍ച്ച  കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.