വിമർശനങ്ങളെ നേരിടേണ്ട രീതി
എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിച്ച് എന്ന് വരില്ല. താൻ പറയുന്നത് മറ്റുള്ളവർ അതേപടി കേൾക്കണമെന്ന ചിന്താഗതിക്കാരാണ് കൂടുതലും. എന്നാൽ ചിലർ താൻ പറയുന്നത് മറ്റുള്ളവർ കേട്ടില്ലെങ്കിൽ അത് തന്നെ അപമാനിച്ചത് പോലെയാണെന്ന് കരുതി വിഷമിച്ചു ജീവിക്കുന്നവരുമുണ്ട്. ഈ രണ്ട് രീതിയും ശരിയല്ല. എന്റെ അഭിപ്രായം മറ്റുള്ളവർ അതേപടി അംഗീകരിച്ചില്ല എങ്കിൽ ദേഷ്യപ്പെടുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും. താൻ പറയുന്നതുപോലെയാണ് മറ്റുള്ളവർ ജീവിക്കേണ്ടത് ഇല്ലെങ്കിൽ അതിനെതിരെ ശക്തമായി നിലപാട് എടുക്കുന്നവർ. ചില കുടുംബങ്ങളിലുള്ള കുടുംബനാഥന്മാരോ അംഗങ്ങളോ ഈ തരത്തിൽ തീരുമാനം എടുത്തു കഴിഞ്ഞാൽ ആ കുടുംബത്തിലെ ജീവിതം വളരെ ദുസഹകരമായി മാറും. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ രാഷ്ട്രീയക്കാർ ഇങ്ങനെയുള്ള നിലപാട് എടുക്കുന്ന ആളുകളാണെങ്കിൽ ബാക്കി ജീവനക്കാർക്ക് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ എതിർ അഭിപ്രായമുണ്ടാകുന്ന സമയത്ത് സ്വീകരിക്കേണ്ട മികച്ച മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.
- എല്ലാവരുടെ അഭിപ്രായവും ഒന്നാകാൻ ഒരിക്കലും സാധ്യമല്ല. നിങ്ങളുടെ അഭിപ്രായത്തിൽ തന്നെ മറ്റുള്ളവരെ ജീവിക്കണം എന്ന് ചിന്തിക്കുന്നത് തികച്ചും ധാർമിക വിരുദ്ധമായ കാര്യമാണ്. കാരണം ലോകത്തിലുള്ള ഓരോരുത്തർക്കും വ്യത്യസ്തമായ ചിന്താരീതിയാണ് ഉള്ളത്. അതിനെ അംഗീകരിച്ച് ജീവിക്കുന്നതാണ് ഏറ്റവും മഹത്തരമായ കാര്യം. ജനാധിപത്യ രാജ്യത്ത് ഇത് ഏറ്റവും മികച്ച ഒരു കാര്യമാണ്. ആളുകൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് അവയെ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മൂല്യങ്ങളിൽ ഉറച്ചുനിന്നു പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം.
- എതിർപ്പ് ഉണ്ടാവുക എന്നത് ജീവിതത്തിൽ കഴിവ് കൂട്ടുവാൻ പറ്റിയ ഒരു കാര്യമാണ്. നിങ്ങളുടെ കഴിവിനെ വർധിപ്പിക്കാൻ ഇതുകൊണ്ട് സാധിക്കും എന്നതാണ് സത്യം.
- ജനാധിപത്യത്തിന്റെ ശക്തി തന്നെ എതിർപക്ഷം ഉണ്ടാകുന്ന സമയത്താണ് എന്ന് നമുക്കറിയാമല്ലോ. നിങ്ങളെ ആരും എതിർക്കാൻ ഇല്ല എങ്കിൽ നിങ്ങളുടെ സ്വഭാവത്തിൽ ഒരു താൻ കോയിമ ഉണ്ടാവുകയും നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാത്രം പ്രവർത്തിക്കുകയും അത് അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേക്ക് മാറി പോവുകയും ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ തന്നെ മോണിറ്ററിങ് ചെയ്യാൻ വേണ്ടി അല്ലെങ്കിൽ പരിശോധിക്കാൻ വേണ്ടി മറ്റുള്ളവർ ഉണ്ടെന്ന് അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും പലകാര്യങ്ങളിലും കടിഞ്ഞാണിടും എന്ന കാര്യത്തിൽ സംശയമില്ല.
- മറ്റുള്ളവരെല്ലാം മോശക്കാരാണെന്ന തോന്നൽ ഒരിക്കലും പാടില്ല. ചില ആളുകൾ കരുതുന്നുണ്ട് താൻ മാത്രമാണ് വലിയ ആളെന്നും ബാക്കിയുള്ളവരെല്ലാം മോശക്കാരാണെന്നും. താൻ മാത്രമാണ് ശരിയെന്ന് മറ്റുള്ളവർ ഒന്നും ശരിയല്ല എന്നുള്ള ചിന്താരീതി നല്ലതല്ല. പരസ്പരം സംസാരിച്ച് കാര്യങ്ങളിൽ ഒരു വ്യക്തത വന്നതിനുശേഷം തീരുമാനം എടുക്കുന്നതാണ് നല്ലത്. മറ്റുള്ളവർക്ക് ഒന്നുമറിയില്ല തനിക്ക് മാത്രമാണ് എല്ലാം അറിയാം എന്നുള്ള ഭാവത്തിൽ ഒരിക്കലും പെരുമാറരുത്. തനിക്കൊന്നും അറിയില്ല മറ്റുള്ളവർക്കാണ് എല്ലാം അറിയാം എന്നുള്ള ഭാവവും ഒരിക്കലും പാടില്ല.
- മറ്റുള്ളവരുടെ സ്വാഭിമാനത്തെ മുറിപ്പെടുത്തുന്നത് നല്ലതല്ല. വ്യത്യസ്തമായ അഭിപ്രായങ്ങൾ വരുമ്പോൾ അതിനെതിരെ അവരെ അധിക്ഷേപിച്ചുകൊണ്ട് പരിഹസിച്ചുകൊണ്ട് നടത്തുന്ന രീതി ഒരിക്കലും ശരിയല്ല. ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വമുണ്ട്. അത് അതവരുടെ അഭിപ്രായം എന്ന രീതിയിൽ കാണുകയും പോസിറ്റീവായി ചിന്തിക്കുവാനുള്ള മനസ്ഥിതി ഉണ്ടാകണം.
- മറ്റുള്ളവരുടെ അഭിമാനത്തെ ഒരുതരത്തിലും വ്രണപ്പെടുത്തുന്ന രീതിയിൽ ചെയ്യരുത്. അവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും, അവരുടെ കാര്യങ്ങൾ അങ്ങനെ പറയുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്ന് മനസ്സിലാക്കി പ്രതികരിക്കുന്നതാണ് ഏറ്റവും മികച്ച രീതി. ഇങ്ങനെയുള്ള ഒരാളിനെ അവർ തീർച്ചയായും ബഹുമാനിക്കുക തന്നെ ചെയ്യും.
- എതിർപ്പും വിയോജിപ്പും ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. അതിലാണ് നിങ്ങളുടെ മനസ്സൗഖ്യം സ്ഥിതിചെയ്യുന്നത് എന്നതാണ് സത്യം. എതിർപ്പ് ഉണ്ടാകുന്ന സമയത്ത് അതിനെ ക്ഷമയോടെയും സഹിച്ചും നല്ലതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്ന രീതിയിൽ കൊണ്ടുപോവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത ലക്ഷ്യം കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.