- Trending Now:
ട്വിറ്ററിന് സമാനമായ സമൂഹമാധ്യമം തുടങ്ങാൻ പദ്ധതിയിട്ട് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ചെറിയ കുറിപ്പുകൾ പങ്കുവെക്കാവുന്നതരത്തിലാകും പുതിയ സംവിധാനം. ലോകത്തെ ഏറ്റവും പ്രമുഖരായവരുടെ വരെ പോസ്റ്റുകൾ പിന്തുടരാവുന്ന രീതിയിലാണ് ട്വിറ്ററിന്റെ പ്രവർത്തനം. അത്തരം സംവിധാനത്തിന് പ്രസക്തിയുള്ളതായി ബോധ്യമായെന്നും മെറ്റ വക്താവ് പറഞ്ഞു.
ഇലോൺ മസ്കിന്റെ കീഴിൽ ട്വിറ്റർ വലിയ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് മെറ്റയുടെ ഈ പ്രഖ്യാപനം എന്നത് ഏറെ പ്രസക്തമാണ്. നിലവിൽ പി 92 എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ട്വിറ്ററിന് സമാനമായ ഈ പുതിയ സംവിധാനത്തിലേക്ക് ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കമ്പനിയുടെ ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.