- Trending Now:
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്രഷ്ടാക്കള്‍ക്ക് പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.ക്രിയേറ്റര്‍മാര്‍ക്ക് മെറ്റാവേര്‍സ് നിര്‍മ്മിക്കാന്‍ അപ്‌ഡേറ്റുകളും ടൂളുകളും സഹായിക്കും എന്ന ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ആറോളം പുതിയ അപ്‌ഡേറ്റുകളാണ് ഫെയ്‌സ്ബുക്ക് ത്രെഡില്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്.
2024 വരെ ഇവന്റുകള്‍, സബ്സ്‌ക്രിപ്ഷനുകള്‍, ബാഡ്ജുകള്‍, ബുള്ളറ്റിനുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം പങ്കിടുന്നില്ലെന്ന വലിയ വാര്‍ത്തയും ഇതിനൊപ്പമുണ്ട്.നേരത്തെ Facebook 2023 വരെ നീട്ടിയിരുന്ന പങ്കിടല്‍ കാലവധിയാണ് വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നത്.വരുമാനം പങ്കിടല്‍ ആപ്പിളിനെയും മറ്റ് പ്ലാറ്റ്ഫോമുകളേക്കാളും 30% കുറവായിരിക്കുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
മറ്റ് പ്ലാറ്റ്‌ഫോമുകളിലെ പണമടയ്ക്കുന്ന വരിക്കാര്‍ക്ക് അവര്‍ മാത്രമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലേക്ക് പ്രവേശനം നല്‍കാന്‍ ക്രിയേറ്റര്‍മാരെ അനുവദിക്കുന്നു.കൂടുതല്‍ തുറന്ന മനസോടെ ഫെയ്‌സ്ബുക്ക് എത്തുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് റീലുകളും മറ്റ് വീഡിയോകളും പോസ്റ്റ് ചെയ്ത് പണം സമ്പാദിക്കാന്‍ സാധിക്കും.
റീല്‍സ് പ്ലേ ബോണസ് പോഗ്രാം വഴി ക്രിയേറ്റര്‍മാരെ അവരുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ അവസരം നല്‍കുന്നു.പോരാത്തതിന് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കണ്ടന്റ് കണ്ടെത്താനും പണം ഉണ്ടാക്കാനും അതിനൊപ്പം ബ്രാന്‍ഡുകള്‍ക്ക് പുതിയ കൊളാബ്രേഷനുകളുണ്ടാക്കാനുമുള്ളയിടം ഇന്‍സ്റ്റഗ്രമില്‍ മെറ്റ പരീക്ഷിക്കുന്നു.
അമേരിക്കയിലെ തെരഞ്ഞെടുത്ത ക്രിയേറ്റര്‍മാരുമായി എന്‍എഫ്ടി പ്ലാറ്റ്‌ഫോം മെയ് മാസത്തില്‍ തുടങ്ങുമെന്ന് ഇന്‍സ്റ്റ്ഗ്രാം അധികൃതര്‍ അറിയിച്ചിരുന്നു.ടെസ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ഫീച്ചര്‍ ഫേസ്ബുക്കിലും ഉടന്‍ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.