Sections

ഫേസ്ബുക്കിലും ഇൻസ്‌റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ

Monday, Feb 20, 2023
Reported By Admin
Blue Tick

ട്വിറ്ററിന് പിന്നാലെ പണം നല്കിയുള്ള ബ്ലൂ ടിക്ക് വെരിഫിക്കേഷനുമായി മെറ്റ


ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ടെസ്ലയുടെ സ്ഥാപകനും സിഇഒയുമായ എലോൺ മസ്ക് ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഇതെ പാത പിന്തുടരുകയാണ് മെറ്റ. ഈ ആഴ്ച ഓസ്ട്രേലിയയിലും ന്യൂസിലാണ്ടിലും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് അറിയിച്ചു.

ഒരു സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റയുടെ വെരിഫിക്കേഷന് വേണ്ടി അപേക്ഷിക്കാൻ കഴിയും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കാം എന്ന് സക്കർബർഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ഈ ഫീച്ചറിന് വെബിൽ പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യൻ രൂപ) ഐഒഎസിൽ 14.99 ഡോളറും (1,240.65 ഇന്ത്യൻ രൂപ) ആയിരിക്കുമെന്ന് പോസ്റ്റിൽ മെറ്റ സിഇഒ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.