- Trending Now:
എതിരാളികളായ ആപ്പിളിനെയും ഗൂഗിളിനേയും അപേക്ഷിച്ച് മെറ്റായിലെ സ്റ്റോക്ക് വിലയിലെ ഇടിവ് രൂക്ഷമാണ്
നിയമനങ്ങള്‍ 30 ശതമാനം വെട്ടിക്കുറച്ചു മെറ്റാ. ഈ വര്‍ഷം എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതികള്‍ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാന്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പും സക്കര്‍ബര്‍ഗ് നല്‍കിയിട്ടുണ്ട്. സമീപകാല ചരിത്രത്തില്‍ ഞങ്ങള്‍ കണ്ട ഏറ്റവും മോശമായ തകര്‍ച്ചയാണ് നേരിടുന്നത് എന്ന് പ്രതിവാര ചോദ്യോത്തര സെഷനില്‍ സക്കര്‍ബര്‍ഗ് ജീവനക്കാരോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022-ല്‍ 10,000 പുതിയ എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനുള്ള പ്രാരംഭ പദ്ധതി മെറ്റാ ആരംഭിച്ചിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് നിയമനങ്ങള്‍ 6,000 മുതല്‍ 7,000 വരെ ആക്കി കുറച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മെറ്റാ നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
നിയമനം വെട്ടിച്ചുരുക്കിയതിനോടൊപ്പം നിലവിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരസ്യ വില്‍പ്പനയും ഉപഭോക്തൃ വളര്‍ച്ചയും മന്ദഗതിയിലായതിനാല്‍ ഈ വര്‍ഷം കമ്പനിക് ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണ്. എതിരാളികളായ ആപ്പിളിനെയും ഗൂഗിളിനേയും അപേക്ഷിച്ച് മെറ്റായിലെ സ്റ്റോക്ക് വിലയിലെ ഇടിവ് രൂക്ഷമാണ്. അമേരിക്കന്‍ വിപണികളിലെ മാന്ദ്യം കണക്കിലെടുത്ത് ടെക് കമ്പനികള്‍ ചെലവ് വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റായ്ക്ക് ഈ വര്‍ഷം അതിന്റെ വിപണി മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. മുന്‍നിര ആപ്പായ ഫെയ്സ്ബുക്കിലെ സജീവ ഉപയോക്താക്കളില്‍ വന്‍ ഇടിവാണ് ഉണ്ടായത്. അതേസമയം, മെറ്റയുടെ ടിക്‌ടോക് ശൈലിയിലുള്ള ഹ്രസ്വ വീഡിയോകളായ റീലുകളോടുള്ള ഉപയോക്താക്കളുടെ താല്‍പ്പര്യം അതിവേഗം വളരുകയാണ്. ആഗോളതലത്തില്‍ റീലുകള്‍ക്കായി ഉപയോക്താക്കള്‍ ചെലവഴിക്കുന്ന സമയം ഇരട്ടിയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.