Sections

മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ പുതിയ വാഹനം പുറത്തിറക്കി

Saturday, Oct 01, 2022
Reported By MANU KILIMANOOR

മെഴ്‌സിഡസ് ബെന്‍സ് ആദ്യമായി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം

ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സ് 1.55 കോടി രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ EQS 580 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിള്‍ ചെയ്ത ഈ മോഡല്‍ മെഴ്‌സിഡസ്-AMG EQS 53 S-ന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. മെഴ്‌സിഡസ് ബെന്‍സ് EQS കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്.

മെഴ്‌സിഡസ് ബെന്‍സ് EQS 580 4മാറ്റിക്കിന് EQS 53-നെ അപേക്ഷിച്ച് അല്‍പ്പം വ്യത്യസ്തമായ രൂപകല്‍പ്പനയുണ്ട്. ഇത് ടോണ്‍-ഡൗണ്‍ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. കൂടാതെ ബ്ലാങ്ക്ഡ്-ഔട്ട് ഗ്രില്ലില്‍ നിരവധി പ്രകാശിത 3-പോയിന്റ് നക്ഷത്രങ്ങളുണ്ട്. അഞ്ച് സ്‌പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചകങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീല്‍ബേസില്‍ സഞ്ചരിക്കുന്ന പുതിയ മെഴ്‌സിഡസ് ഇഎസ് 580 5,126 എംഎം നീളമാണ്.107.8kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്റെ ഹൃദയം. ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളിലേക്ക് പവര്‍ അയയ്ക്കുന്നു, ഒന്ന് മുന്നിലും മറ്റൊന്ന് പിന്‍ ആക്‌സിലിലും, സംയോജിത പവര്‍ ഔട്ട്പുട്ടും ടോര്‍ക്കും യഥാക്രമം 523bhp, 855Nm ആണ്, ഇത് 4.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിമി വേഗത ആര്‍ജ്ജിക്കാന്‍ വാഹനത്തെ പര്യാപത്താക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബാറ്ററി പാക്ക് 200kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 15 മിനിറ്റിനുള്ളില്‍ 300 കിമി റേഞ്ച് ചേര്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മെഴ്‌സിഡസ് ബെന്‍സ് EQS 580-ന് ഒറ്റ ചാര്‍ജില്‍ 857km റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 210 കിമി ആണ് വാഹനത്തിന്റെ പരമാവധി വേഗത.

മെഴ്‌സിഡസ്-ബെന്‍സ് EQS 580-ന് 0.20-ന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ട്, അത് EQS 53 ന്റെ 0.23-നേക്കാള്‍ കുറവാണ്. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് പ്രൊഡക്ഷന്‍ കാറാണ് പുതിയ EQS 580 എന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തില്‍ ഒരു ഹൈപ്പര്‍സ്‌ക്രീന്‍ വരുന്നു, അതില്‍ മൂന്ന് സ്‌ക്രീനുകള്‍ ഒരു ഗ്ലാസ് പാനലില്‍ യോജിപ്പിച്ചിരിക്കുന്നു. ഡവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും 12.3 ഇഞ്ച് സ്‌ക്രീനുകളും മധ്യഭാഗത്ത് 17.7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമുണ്ട്. 3D മാപ്പുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മസാജ് ഫംഗ്ഷനുള്ള മുന്‍ സീറ്റുകള്‍, ബര്‍മെര്‍ 3D സൗണ്ട് സിസ്റ്റം, എയര്‍ ഫില്‍ട്ടറേഷന്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി MBUX ടാബ്ലെറ്റ് എന്നിവയുമായാണ് ഇലക്ട്രിക് സെഡാന്‍ വരുന്നത്. സുരക്ഷയ്ക്കായി, ഒമ്പത് എയര്‍ബാഗുകള്‍, ലെയ്ന്‍ മാറ്റം, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, എമര്‍ജന്‍സി സ്റ്റോപ്പ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.