ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ഭൗതികമായും ആന്തരികമായുമൊക്കെ ആ വേർതിരിവ് പ്രകടമാണ്. അതായത്, ചിന്തിക്കുന്ന രീതികളിൽപ്പോലും ഈ ഭിന്നത കാണാനാകും. അവയിൽ ചിലത് നോക്കാം.
- എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതലായി കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നത്?ഉദാഹരണമായി നിങ്ങൾ കാറിന്റെ താക്കോൽ മറന്നു മറ്റേതെങ്കിലും സ്ഥലത്തു വച്ചാൽ നിങ്ങൾ അമ്മയോട് താക്കോൽ എവിടെയാണെന്ന് ചോദിക്കും.അവർ കൃത്യമായി കാണിച്ചുതരികയും ചെയ്യും. എങ്ങനെയാണ് ഇവയെല്ലാം കൃത്യമായി ഓർത്തുവയ്ക്കുന്നതെന്ന് നിങ്ങൾ അതിശയിച്ചിട്ടില്ലേ? സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്.
- പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.
- ഒരു പഠനം പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകൾക്ക് കൂടുതലാണെന്നാണ്. കൂടാതെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളുമാണ്.
- തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്. അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു. സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് വേദന സഹിക്കാനുള്ള കഴിവ് കുറവുമാണ്.
- ഒരാൾ ആവർത്തിച്ച് പറയുന്ന കാര്യങ്ങൾ പുരുഷന്മാർ ശ്രദ്ധിക്കാറില്ല. അതുകൊണ്ടാകാം അമ്മ നൂറുതവണ വാങ്ങാൻ പറയുന്ന പച്ചക്കറിയുടെ കാര്യം അച്ഛൻ മറക്കുന്നത്.
- പുരുഷനും സ്ത്രീയും സമ്മർദ്ദത്തെ എങ്ങനെ നേരിടുന്നു?രണ്ടുപേരും ഒരേ അളവിലുള്ള സമ്മർദ്ദം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?സമ്മർദ്ദ സമയത്തു സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉണ്ടാകുന്നു.എന്നാൽ പുരുഷനിൽ ഈസ്ട്രജൻ ടെസ്റ്റോസ്റ്റെറോൺ എന്ന രാസവസ്തുവുമായി കൂടിച്ചേരുന്നു.അങ്ങനെ പുരുഷൻ ആക്രമണ സ്വഭാവം കാണിക്കുന്നു.
- പിണക്കം അഥവാ വഴക്ക് സ്ത്രീകളിൽ കൂടുതൽ സമ്മർദ്ദം, പേടി, വിഷമം എന്നിവയുണ്ടാകും. എന്നാൽ പുരുഷന് ഇത് തിരക്ക് ആണ് ഉണ്ടാക്കുന്നത്. ഇതിന്റെ നല്ല വശം എന്നത് പുരുഷന് മത്സരം ജയിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നെഗറ്റിവ് വശം ഇത് അവനെ അനാവശ്യമായ വിവാദങ്ങളിലേക്ക് എത്തിക്കും.
- ദേഷ്യം വരുമ്പോൾ സ്ത്രീകൾ അത് വാക്കാൽ പ്രകടിപ്പിക്കുന്നു.എന്നാൽ പുരുഷന്മാർ ദേഷ്യം നിയന്ത്രിക്കാനാകാതെ ശാരീരികമായി നേരിടുകയും കൂടുതൽ കുഴപ്പത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.പുരുഷന്മാരിൽ ദേഷ്യം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗവും അതിന്റെ പ്രേരകഭാഗവും തമ്മിൽ കൂടിചേർന്നാണ് നിലകൊള്ളുന്നത്. സ്ത്രീകളിൽ ഈ ഭാഗം സംസാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് ദേഷ്യം വരുമ്പോൾ സ്ത്രീകൾ ആക്രോശിക്കുന്നതും പുരുഷന്മാർ പ്രതികരിക്കുകയും ചെയ്യുന്നത്.
- പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലായി വികാരങ്ങൾ പ്രകടിപ്പിക്കുന്നത്.മുതിർന്നു വരുമ്പോൾ തലച്ചോറിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് സ്ത്രീകളെ കൂടുതൽ വികാരം പ്രകടിപ്പിക്കാൻ സഹായിക്കുന്നത്.എന്നാൽ പുരുഷന്മാർ തങ്ങളുടെ വികാരം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.