Sections

ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ

Thursday, Dec 19, 2024
Reported By Soumya
Effective Tips to Improve Memory Power and Retention

അപൂർവ്വമായ ഒരു സിദ്ധി വിശേഷമാണ് നിങ്ങളുടെ ഓർമ്മശക്തി എന്ന് പറയുന്നത്. അത് നിങ്ങളുടെ ബുദ്ധിപരമായ കഴിവിനെ വർധിപ്പിക്കും. ക്ഷീണം, സമ്മർദ്ദം, പ്രായാധിക്യം ഇങ്ങനെ പല കാരണങ്ങൾ ഓർമ്മ നഷ്ടപ്പെടാൻ ഇടയാക്കുന്നു. പലരും പറയാറുണ്ട് തങ്ങളുടെ ഓർമ്മ നഷ്ടപ്പെടുകയാണെന്നും പഠിച്ചതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല വളരെ ബുദ്ധിമുട്ടാണ് എന്നും. തുടർച്ചയായ പരിശീലനം കൊണ്ട് ഓർമ്മശക്തി മെച്ചപ്പെടുത്താൻ സാധിക്കും. ഓർമ്മശക്തി കട്ടാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഓർമ്മിക്കേണ്ട കാര്യങ്ങളെ സുപരിചിതവും രസകരവുമായ സംഭവങ്ങളുമായി ബന്ധപ്പെടുത്തണം.
  • ലഭ്യമായ വിവരങ്ങളെ അക്ഷരങ്ങളുമായി സുപരിചിതമായ വാക്കുകളുമായി ബന്ധപ്പെടുത്തുക. ഉദാഹരണമായി മത്സ്യകൃഷിക്ക് പറയുന്ന പേര് പിസികൾച്ചർ എന്നാണ് അത് ഓർക്കുന്നതിനു വേണ്ടി തമാശ കലർന്ന ഒരു വാചകം തയ്യാറാക്കുക. ഉദാഹരണമായി ഫിഷ് വളരെ ബിസിയാണ് എന്ന് ഓർക്കാം. ഇത് പിസികൾച്ചർ എന്ന വാക്ക് പെട്ടന്ന് ഓർക്കാൻ സഹായിക്കും. ഒരിക്കലും മറക്കുകയില്ല തുടർച്ചയായി പരിശീലിച്ചാൽ ആ പേരുകൾ ഓർമ്മിക്കാൻ പിന്നീട് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
  • വായിച്ചതും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ പുസ്തകങ്ങളിലും ലാപ്ടോപ്പുകളിലോ മൊബൈലുകളിലോ പകർത്തി സൂക്ഷിക്കാവുന്നതാണ്.
  • ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഓർമശക്തിയെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളിൽ ഓർമ്മക്കുറവ് ഉള്ളതായി പഠനങ്ങൾ പറയുന്നു. 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് മികച്ച ഓർമശക്തി ഉണ്ടാവാൻ സഹായിക്കും.
  • മെഡിറ്റേഷൻ ചെയ്യുന്നത് മനസിനെയും ശരീരത്തെയും ഊർജസ്വലമായി നിലനിർത്താൻ സഹായിക്കുന്നു. ഓർമ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ യോഗ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • പ്രയാസമുള്ള ഭാഗങ്ങളും പ്രശ്നങ്ങളും ആവർത്തിച്ചു പഠിക്കണം.
  • പ്രധാനപ്പെട്ട ഭാഗങ്ങൾ അടിവരയിട്ടും,ഹൈലറ്റർ ഉപയോഗിക്കുക വഴി നിങ്ങളുടെ ശ്രദ്ധ പെട്ടെന്ന് ആ വാക്കിലേക്ക് എത്തിക്കുവാനും തുടർച്ചയായി അത് വായിക്കുവാനും ഇടയാക്കും. മുഖ്യഭാഗങ്ങൾ ഓർമ്മയിൽ പതിപ്പിക്കാൻ ഇത് സഹായിക്കും.
  • ഇന്നത്തെ പാഠങ്ങൾ ഇന്ന് തന്നെ പഠിക്കുന്നതും ആഴ്ച തോറും അല്ലെങ്കിൽ മാസംതോറും അത് ആവർത്തിച്ചു പഠിക്കുന്നതും ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.
  • വ്യായാമം ചെയ്തു ശരീരം വിയർക്കുന്നതു പോലെ തലച്ചോറു വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക. ദിവസവും പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.