- Trending Now:
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും മെലിന്‍ഡ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്ക് ഇന്ത്യയെ പ്രശംസിച്ച് ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോഫൗണ്ടറായ മെലിന്‍ഡ ഗേറ്റ്സ്. സ്ത്രീകളെ ശാക്തീകരിക്കുന്ന നടപടികളിലൂടെ എന്തുചെയ്യാനാകുമെന്നും സ്ത്രീകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണെന്ന് മെലിന്‍ഡ ഗേറ്റ്‌സ് പറഞ്ഞു.
പാന്‍ഡമിക് കാലത്തുടനീളം ഇന്ത്യ, 200 ദശലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ 300 ദശലക്ഷം വ്യക്തികളെ ഡിജിറ്റല്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ ജന്‍ധന്‍ സ്‌കീമിന് കീഴില്‍ ബാങ്ക് അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് 20,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പണമിടപാട് നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നത് ലിംഗസമത്വത്തിനുളള ഉചിതമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രിയുടെ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് മെലിന്‍ഡ ഗേറ്റ്‌സ് പറഞ്ഞു.
''പണ കൈമാറ്റം നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ലിംഗോദ്ദേശ്യപരമായ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ താഴെത്തട്ടില്‍ നിന്നുളള ശാക്തീകരണത്തിലൂടെ കൂടുതല്‍ ലിംഗസമത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യാ ഗവണ്‍മെന്റും സംയുക്ത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വത്തിന്റെ വിവിധ തലങ്ങള്‍ ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് മെലിന്‍ഡ ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും മെലിന്‍ഡ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന സിക്കിള്‍ സെല്‍ അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും ശ്രദ്ധ ചെലുത്താന്‍ ഫൗണ്ടേഷന്‍ ശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലകളില്‍ ചെറുകിട വന ഉല്‍പന്നങ്ങള്‍ക്കായി സഹകരണ വിപണന സംരംഭങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രപതി ഫൗണ്ടേഷനോട് അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.