Sections

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക്; മെയ്തിയും ആമസോണും കൈകോര്‍ക്കുന്നു

Friday, Oct 01, 2021
Reported By admin
MeitY

മെയ്തി സ്റ്റാര്‍ട്ടപ്പ്ഹബ്ബും എഡബ്ല്യൂഎസ്സും ചേര്‍ന്ന്  ധാരണാപത്രം ഒപ്പിട്ടു


ഇലക്ട്രോണിക്‌സ്, ഐടിമന്ത്രാലയത്തിന്റെ (MeitY) സംരംഭമായ മെയ്തി സ്റ്റാര്‍ട്ടപ്പ് ഹബ്,എഐഎസ്പിഎല്‍ അഥവ ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൈവറ്റ്‌ലിമിറ്റഡുമായി  ധാരണാപത്രം ഒപ്പിട്ടു. സാങ്കേതിക വിദ്യയുടെ ഇന്നോവേഷനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുസ്ഥിര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന്ഇന്ത്യയിലെ ആമസോണ്‍ വെബ്‌സേവനങ്ങള്‍ (AWS) ക്ലൗഡ്‌സേവനങ്ങള്‍ റീസെയിലും വിപണനവും നടത്തുന്ന സ്ഥാപനമാണ് എഐഎസ്പിഎല്‍.

ഈ പുതിയ സഹകരണത്തിലൂടെ മെയ്തി സ്റ്റാര്‍ട്ടപ്പ്ഹബ്ബും എഡബ്ല്യൂഎസ്സും ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട്‌ മികച്ച സാങ്കേതിക കഴിവുകളുള്ള സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയുകയും ഇന്ത്യയില്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍ ഇല്ലായ്മ നേരിടുന്നതിന് വേണ്ടി ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യും. 

എഡബ്ല്യുഎസ് സറ്റാര്‍ട്ടപ്പ് റാംപ് പ്രോഗ്രാമിലൂടെ എഡബ്ല്യുഎസ് ക്രെഡിറ്റുകള്‍, വിദഗ്ദ്ധരുടെ കൂട്ടായ്മ, സാങ്കേതിക പരിശീലനവും ക്ലൗഡ് ആര്‍ക്കിടെക്ചറിനെ കുറിച്ച് പഠിക്കാനുള്ള പിന്തുണയും , കോസ്റ്റ് ഒപ്റ്റിമൈസേഷന്‍, സുരക്ഷ, സ്‌കേലബിളിറ്റി എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവും നല്‍കുന്നു.

പൊതുമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ സഹായം നല്‍കുന്നതിന് മെയ്തി സ്റ്റാര്‍ട്ടപ്പ് ഹബ് ഗവണ്‍മെന്റിന്റെ പിന്തുണയോടെയുള്ള ഇന്നോവേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൂടാതെ സ്റ്റാര്‍ട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനും, ഇന്‍ക്യുബേറ്ററുകള്‍, ആക്‌സിലറേറ്ററുകള്‍ എന്നിവയെ എഡബ്ല്യൂഎസുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും ഈ സഹകരണം സഹായിക്കും.

ആരോഗ്യം, കൃഷി, പൊതുസുരക്ഷ, ഗതാഗതം, സ്മാര്‍ട്ട്‌സിറ്റി, ആളുകളുടെ ഇടപഴകല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ആയിരിക്കും തുടക്കത്തില്‍ ഈ സഹകരണം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML), ഡേറ്റാ അനലിറ്റിക്‌സ്, സുരക്ഷ എന്നിവയിലെ എഡബ്ല്യുഎസ്സില്‍ പരമാവധി സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.

പൊതുമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവയെ കുറിച്ച്കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും എഡബ്ല്യുഎസ് സറ്റാര്‍ട്ടപ്പ് റാംപ് പ്രോഗ്രാമിലൂടെ അതിന് സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.