Sections

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോയിൽ വാഹന പൂജ

Thursday, Nov 21, 2024
Reported By Admin
Megha Jayaraj performing vehicle worship art in Los Angeles with cultural and spiritual elements

കൊച്ചി: ഏറെ ജനപ്രിയമായ 'ജിടിഎ' അഥവാ ഗ്രാന്റ് തെഫ്റ്റ് ഓട്ടോ എന്ന വീഡിയോ ഗെയിം കളിച്ച് വളർന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും സ്പാനിഷ് വാക്കായ ലോസ് സാന്റോസ് എന്നു കേട്ടിരിക്കും. ഓഫ് ദി സെയിന്റ്സ് അഥവാ വിശുദ്ധന്മാരിൽ നിന്ന് എന്നർഥം വരുന്ന വാക്ക് ലോസ് ഏഞ്ചൽസിനെയാണ് അടിസ്ഥാനമാക്കുന്നത്.

വിരോധാഭമെന്ന് പറട്ടെ വിശുദ്ധന്മാരുടെ നഗരത്തിൽ നിന്ന് കാറുകൾ മോഷ്ടിക്കുക എന്ന് ക്രിമിനൽ ദൗത്യമാണ് ഗ്രാന്റ് തെഫ്റ്റ് ഓട്ടോ പരിപാടി.കേരളത്തിൽ നിന്നുള്ള കലാകാരിയായ മേഘാ ജയരാജ് ചെറുപ്പകാലത്ത് ഒരു ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ കേട്ടത് ആൻ ആപ്പറ്റൈറ്റ് ഫോർ സെൽഫ് ഡിസ്ട്രക്ഷൻ എന്ന ആൽബത്തിലെ ജി ടി എയുടെ തീം സോങ്ങായ പാരഡൈസ് സിറ്റി എന്ന ഗാനമായിരുന്നു. മേഘയുടെ സഹോദരങ്ങൾ ഗ്രാന്റ് തെഫ്റ്റ് എന്ന ഗെയിമിൽ മുഴുകിയപ്പോൾ ഗൺസ് എൻ റോസസാണ് ടെലിവിഷനിലുള്ളത്. അതോടെ മേഘ ലോസ് ഏഞ്ചൽസിനെ കുറിച്ച് അറിയാൻ തുടങ്ങി.

വാഹനം എന്നതിനെ ആത്മീയതയായോ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരായോ സങ്കൽപ്പിക്കുമ്പോൾ മണ്ണും മനസ്സും ഉൾപ്പെടെ ഇടത്തിനും കാലത്തിനുമപ്പുറത്തേക്ക് സഞ്ചാരം നടത്തുകയാണ്. കളിയുടെ പരിസ്ഥിതികൾക്കും ജീവിച്ച അനുഭവങ്ങൾക്കുമിടയിൽ കൂട്ടായ വാഹന പൂജയുടെ സാധ്യതകളാണ് ലോസ് ഏഞ്ചൽസിൽ മേഘ തേടിയത്. അത്തരം സാധ്യതകളിലേക്ക് ചോദ്യമുന്നയിച്ചു എന്നും പറയാം.

ആരോഗ്യകരമായ സാഹചര്യങ്ങൾക്കായി നടത്തുന്ന ചടങ്ങാണ് വാഹനപൂജ. ഒരു കാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലെ തന്നെ വേഗത കുറക്കൽ സാധ്യതയെ കൂടി സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരും പ്രവാസികളും ഈ പൂജ സ്വയം നിർവഹണ സംസ്ക്കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.

ഇന്ത്യയിൽ പ്രാദേശിക ദേവതകളുടെ ബഹുമാനാർഥം പ്രാദേശികത്വത്തിനിടയിൽ സ്വയം നിർവഹിക്കുന്നു. എന്നാൽ വിവിധ ഘടകങ്ങൾക്കിടയിലും കുടിയേറ്റത്തിന്റെ സങ്കീർണ്ണതകൾക്കനുസരിച്ചും ആചാരങ്ങൾ പുതുക്കപ്പെടുകയാണ് ചെയ്യുന്നത്. വ്യസ്ഥകളും സ്ഥലങ്ങളുമെല്ലാം മാറുന്നു.

'ഓട്ടോ പ്രൊട്ടക്ഷൻ ലോസ് ഏഞ്ചൽസ്' എന്നത് മേഘാ ജയരാജ് മറ്റു കലാകാരന്മാരുമായി ചേർന്ന് അവതരിപ്പിച്ച തത്സമയ പ്രകടനമായിരുന്നു. മേഘാ ജയരാജിനെ കൂടാതെ ലോറി ഫോങ് ഗോൺസാലസ്, റഷീദ് ഖുർവാഷ്, തായ് പർവിത്, വിക്കി അരവിന്ദൻ, അലൻ പോമ എന്നിവരായിരുന്നു കൂട്ടായ്മയിലുണ്ടായിരുന്നത്. ലോസ് ഏഞ്ചൽസിലെ കലാകാരന്മാർ സംഗമിക്കുന്ന ഒരിടത്ത് അവർ പടിപടിയായി വാഹന പൂജ നടത്തി.

ഓരോ കാറിനും ഒരു നിയുക്ത സൗണ്ട് ട്രാക്ക് ഉണ്ടായിരുന്നു. ലഹരി സമയത്ത്, ഭ്രാന്താകുമ്പോൾ, അന്യദേശത്ത്, വെള്ളത്തിലും തീയിലും,മലകളിലും കുന്നുകളിലും, ശത്രുക്കൾക്കിടയിൽ, കാട്ടിൽ തുടങ്ങി എല്ലായിടത്തും കാർ ഉടമയുടെ ദയവായി എന്നെ സംരക്ഷിക്കൂ, നീയാണ് എന്റെ സങ്കേതം' എന്ന ശബ്ദവുംകൂടെയുണ്ടാകും.(ഇക്കോളജിയിൽ ഞെരുങ്ങുന്നു കാലിഫോർണിയ) ആക്സൽ റോസസിന്റെ പാരഡൈസ് സിറ്റിയിലെ ഗാനം ഫാർ എവേ പ്രതിധ്വനിക്കുന്നു.

സംഗീതം പ്രകടനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു, സ്ഥലം, സമ്പദ് വ്യവസ്ഥ, മനസ്സ്, ആചാരം തുടങ്ങി എല്ലായിടത്തേക്കും പരാഗണം നടക്കുന്നു.ഒരിടത്തിന്റെ പ്രതിധ്വനികൾ മറ്റൊരിടത്ത് അനുഭവപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.